Begin typing your search...

ഇസ്ലാം വിരുദ്ധ ഉള്ളടക്കം, നെറ്റ്​ഫ്ലിക്സിന് മുന്നറിയിപ്പുമായി യുഎഇ ​

ഇസ്ലാം വിരുദ്ധ ഉള്ളടക്കം, നെറ്റ്​ഫ്ലിക്സിന് മുന്നറിയിപ്പുമായി യുഎഇ ​
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാജ്യത്തെ മാധ്യമ പ്രക്ഷേപണ നിയമം 'നെറ്റ്​ഫ്ലിക്സ്​' ലംഘിക്കുകയാണെന്ന ആക്ഷേപവുമായി യു.എ.ഇ രം​ഗത്ത്. ജി.സി.സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ്​ ഈ ആക്ഷേപം ഉന്നയിച്ചത്​. യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗൾഫ്​ രാജ്യങ്ങളുടെ സംയുക്​ത യോഗത്തിന്​ പിന്നാലെയാണ്​ യു.എ.ഇ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കിയത്.

ഇസ്ലാമികമൂല്യങ്ങൾക്ക് എതിരായ ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. ഗൾഫിലെ മീഡിയ നിമയങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നെറ്റ്​ഫ്ലിക്സ്​ വഴി ജനങ്ങളിലേക്കെത്തുന്നുണ്ടെന്ന് യു.എ.ഇ പറയുന്നു.

Elizabeth
Next Story
Share it