Begin typing your search...

യുഎഇ ദേശീയ ദിനം;ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു

യുഎഇ ദേശീയ ദിനം;ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

53-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അൽ ഹംറിയ പോർട്ടിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ദുബായ് ഫിഷർമെൻ കോപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് പരിപാടി സംഘടിപ്പിച്ചത്.പരമ്പരാഗത കരകൗശല വസ്തുക്കൾ സംരക്ഷിക്കുന്നതിലും ദേശീയ വ്യക്തിത്വവും രാജ്യത്തിൻ്റെ സമുദ്ര പൈതൃകവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിലും മത്സ്യത്തൊഴിലാളികളുടെ സുപ്രധാന പങ്ക് എടുത്തുകാട്ടുന്നതായിരുന്നു പരിപാടി.ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബായിലെ തൊഴിൽകാര്യ പെർമനൻ്റ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ മുഖ്യഅതിഥിയായി പങ്കെടുത്തു.

യുഎഇയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമായി പരമ്പരാഗത കരകൗശല വസ്തുക്കൾ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തൻ്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.മത്സ്യത്തൊഴിലാളികൾ കേവലം പഴക്കമുള്ള ഒരു തൊഴിലിൻ്റെ അഭ്യാസികൾ മാത്രമല്ല, മൂല്യങ്ങളും പാരമ്പര്യങ്ങളും നിറഞ്ഞ സമ്പന്നമായ സമുദ്ര പാരമ്പര്യത്തിൻ്റെ സംരക്ഷകരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കുകയും യുഎഇയുടെ സാമൂഹിക ഘടനയിൽ അവരുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് അവരുടെ ജോലിയുടെ സുസ്ഥിരത ഉറപ്പാക്കുന്ന സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് അവരുടെ ജീവിതനിലവാരം ഉയർത്താൻ രാജ്യത്തിന്റെ നേതൃത്വം തുടർച്ചയായി പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യബന്ധന മേഖലയിൽ മാതൃകയായ 25 എമിറാത്തി മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.ഒപ്പം അവർക്ക് ആധുനിക മത്സ്യബന്ധന ഉപകരണങ്ങൾ വിതരണം ചെയ്തു.ദേശീയ വ്യക്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയുടെ സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനുമുള്ള ജിഡിആർഎഫ്എ ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ആദരിക്കൽ സംരംഭം.

WEB DESK
Next Story
Share it