യുഎഇയിൽ ഇന്ധനവില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 14 ഫിൽസും ഡീസൽ ലിറ്ററിന് 4 ഫിൽസുമാണ് കുറഞ്ഞത്. ഇന്ന് അർധരാത്രി മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. ഊർജമന്ത്രാലയത്തിന് കീഴിലെ വിലനിർണയ സമിതിയാണ് നവംബർമാസത്തെ ഇന്ധവില പ്രഖ്യാപിച്ചത്.
സൂപ്പർ 98 പെട്രോളിന് 2 ദിർഹം 63 ഫിൽസാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസമിത് 2 ദിർഹം 77 ഫിൽസായിരുന്നു. 2 ദിർഹം 66ദിർഹമായിരുന്ന സ്‌പെഷ്യൽ പെട്രോൾ നിരക്ക് 2 ദിർഹം 51 ഫിൽസായി. 2 ദിർഹം 58 ഫിൽസ് വിലയുണ്ടായിരുന്ന ഇപ്ലസ് പെട്രോളിന്റെ നിരക്ക് 2 ദിർഹം 44 ഫിൽസായി കുറഞ്ഞിട്ടുണ്ട്. ഡീസലിന് 2 ദിർഹം 67ഫിൽസാണ് പുതിയ നിരക്ക്. ഒക്ടോബറിൽ നിരക്ക് 2 ദിർഹം 71 ഫിൽസായിരുന്നു ഡീസലിന്റെ വില.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

