Begin typing your search...
ഷാർജയിൽ ടാക്‌സി മീറ്റർ താരിഫ് ഒരു ദിർഹം കുറച്ചു, ടാക്‌സി താരിഫുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിലാണ് നടപടി

ഷാർജയിൽ ടാക്‌സി മീറ്റർ താരിഫ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ദിർഹം കുറച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ടാക്‌സി താരിഫുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിന് അനുസൃതമായാണിത്.
ടാക്‌സി നിരക്ക് ഇന്ധനവിലയെ ആശ്രയിച്ച് പ്രതിമാസം നിർണയിക്കാനാണ് ക്രമീകരിച്ചിരുന്നത്. ഈ മാസം ടാക്‌സി മീറ്റർ പ്രവർത്തനമാരംഭിക്കുക രാവിലെ 8 മുതൽ 10 വരെ 4 ദിർഹം നിരക്കിലായിരിക്കും.
കഴിഞ്ഞ മാസത്തെ 15.5 ദിർഹത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ യാത്രാ നിരക്ക് 14.5 ദിർഹം ആണ്. രാത്രി 10 മുതൽ പിറ്റേന്ന് രാവിലെ 6 വരെ 16.5 ദിർഹവും. ഓഗസ്റ്റിൽ ഇത് 17.5 ദിർഹമായിരുന്നു.
Next Story