Begin typing your search...

ദുബായിലെ ദേര ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് നവീകരിക്കുന്നു

ദുബായിലെ ദേര ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് നവീകരിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിലെ ദേര ക്ലോക്ക്ടവർ റൗണ്ട്എബൗട്ടിന്റെ വികസനം ഇന്ന് വെള്ളിയാഴ്ച ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു . മൂന്ന് മാസം നീണ്ടുനിൽക്കുന്ന നവീകരണ പദ്ധതിയിൽ അലങ്കാര പൂന്തോട്ടപരിപാലനം, പഴയ നിലകൾക്ക് പകരം ഹാർഡ് ഫ്‌ലോറുകൾ, മൾട്ടികളർ ലൈറ്റിംഗ് നടപ്പിലാക്കൽ, ജലധാര നവീകരിക്കൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ ജനറൽ മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജാബിർ അൽ അലി പറഞ്ഞു.

ദുബായുടെ ഭാവി നഗര, സാമ്പത്തിക വികസന ലക്ഷ്യങ്ങളും പദ്ധതികളും നിറവേറ്റുന്ന സുസ്ഥിര നഗരവികസനത്തിന് പിന്തുണ നൽകുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നു . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് ഈ പദ്ധതിയും വരുന്നത് .

WEB DESK
Next Story
Share it