Begin typing your search...

ദുബായിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം വിജയകരം; പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ആദ്യം

ദുബായിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം വിജയകരം; പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ആദ്യം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള മരുന്ന് വിതരണത്തിന്റെ പരീക്ഷണം ദുബായ് സിലിക്കൺ ഒയാസിസിൽ വിജയകരമായി പൂർത്തിയാക്കി. പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

2021-ൽ ദുബായിൽ നടപ്പിലാക്കിയ 'ദുബായ് പ്രോഗ്രാം ടു എനേബിൾ ഡ്രോൺ ട്രാൻസ്‌പോർട്ടേഷൻ' നയത്തിന്റെ ഭാഗമായാണ് ഈ പരീക്ഷണം. വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ എമിറേറ്റിലെ ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

ഫകീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഈ പരീക്ഷണം നടത്തിയത്. സ്മാർട്ട് മൊബിലിറ്റി സേവനദാതാക്കളായ ബാർഖ് എയറുമായി സഹകരിച്ചാണ് ദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ട് മരുന്നുകൾ വിതരണം ചെയ്തത്. ഫകീഹ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഈ പരീക്ഷണം നടത്തിയത്. സ്മാർട്ട് മൊബിലിറ്റി സേവനദാതാക്കളായ ബാർഖ് എയറുമായി സഹകരിച്ചാണ് ദുബായ് സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ട് മരുന്നുകൾ വിതരണം ചെയ്തത്.

WEB DESK
Next Story
Share it