എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-ദുബൈ സർവീസ് പുനഃസ്ഥാപിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം-ദുബൈ സർവീസ് പുനഃസ്ഥാപിച്ചു. ഈമാസം 28 ന് ആരംഭിക്കുന്ന ശീതകാല ഷെഡ്യൂളിലാണ് തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള സർവീസ് ഉൾപ്പെടുത്തിയത്. ഈ സർവീസ് നേരത്തെ റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ തയാറായത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തിരുവനന്തപുരം-ദുബൈ സർവീസുണ്ടാകും. സർവീസുകൾ റദ്ദാക്കുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply