Begin typing your search...

മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് അബുദാബി വേദിയായി

മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് അബുദാബി വേദിയായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു എ ഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് അബുദാബി വേദിയായി. 2023 മെയ് 16-ന് ആരംഭിച്ച രണ്ട് ദിവസത്തെ ഈ സമ്മേളനം അബുദാബിയിലെ എമിറേറ്റ്‌സ് പാലസിൽ വെച്ചാണ് നടന്നത്. രണ്ട് ദിവസത്തെ ഈ കോൺഫറൻസിൽ സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനായി നിരവധി വിദഗ്ധർ പങ്കെടുത്തു. സൈബർ ക്രൈം, എ ഐ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും പ്രധാന പ്രസംഗങ്ങളും ഇതിൽ അവതരിപ്പിക്കപ്പെട്ടു.

യു എ ഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി മുഹമ്മദ് ഹമദ് അൽ കുവൈറ്റ്, മൈക്രോസോഫ്റ്റ് കോർപ്പറേഷനിലെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് മിച്ചൽ ബ്രവെർമെൻ, മൈക്രോസോഫ്റ്റ് ഇസ്രായേൽ ആർ ആൻഡ് ഡി സെന്ററിലെ ചീഫ് സയന്റിസ്റ്റ് ഡോ. ടോമർ സൈമൺ, സൈബർ സുരക്ഷാ വിദഗ്ധൻ പോള ജാനുസ്‌കിവിച്ച്സ് തുടങ്ങിയവർ പ്രഭാഷണങ്ങൾ അവതരിപ്പിച്ചു. യു എ ഇയുടെ എണ്ണ ഇതര ജിഡിപിയിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ സംഭാവന ഇരട്ടിയാക്കാൻ ശ്രമിക്കുന്ന യു എ ഇ ഡിജിറ്റൽ ഇക്കണോമി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

WEB DESK
Next Story
Share it