Begin typing your search...

91 അനധികൃത മസാജ് കേന്ദ്രങ്ങൾ അടപ്പിച്ച് ദുബായ് പോലീസ് ; കർശന നടപടികൾ സ്വീകരിക്കും

91 അനധികൃത മസാജ് കേന്ദ്രങ്ങൾ അടപ്പിച്ച് ദുബായ് പോലീസ് ; കർശന നടപടികൾ സ്വീകരിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് എതിരെ കർശന നടപടിയെടുത്ത് ദുബായ് പോലീസ്. അനധികൃത മസ്സാജ് സെന്ററുകളിൽ തട്ടിപ്പ് പിടിച്ച് പറി, കൊലപാതകം തുടങ്ങി സമൂഹത്തിനു ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് പോലീസ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്. അനുമതിയില്ലാതെ ദുബായിൽ പ്രവർത്തിച്ച മസാജ് കേന്ദ്രങ്ങൾ പോലീസ് അടച്ചു പൂട്ടുകയായിരുന്നു. പിടിച്ചുപറി കൊലപാതകം അടക്കം സംഭവിക്കുന്ന അനധികൃത മസാജ് കേന്ദ്രങ്ങളിൽ ആരും പോകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള 91 കേന്ദ്രങ്ങൾക്കെതിരെയാണ് പോലീസ് നടപടി എടുത്തത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പോലീസ് ബോധവൽക്കരണ പ്രചാരണ നടപടികൾ ആരംഭിച്ചതായി കുറ്റാന്വേഷണ വകുപ്പ് മേധാവി മേജർ ജനറൽ ജമാൽ സലേംജെല്ലഫ് പറഞ്ഞു. അനധികൃത മസാജ് കേന്ദ്രങ്ങളുടെ കാർഡുകൾ വാഹനങ്ങളിൽ പതിപ്പിക്കുന്ന ചിലരെ പോലീസ് പിടികൂടിയിട്ടുണ്ട്. മസാജ് സേവനങ്ങൾ ആവശ്യമുള്ളവർ ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസത്തിൽ രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളെ മാത്രം സമീപിക്കണം. എമിറേറ്റിലെ സുരക്ഷ ഉറപ്പാക്കാനായി പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സംശയാസ്പദ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം. പരാതികൾ അറിയിക്കുന്നതിന് പോലീസിന്റെ സ്മാർട്ട് ആപ്പിലെ പോലീസ് ഐ സേവനവും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു

Krishnendhu
Next Story
Share it