യു .എ.ഇ : ദേശീയദിനത്തിന്റെ ഭാഗമായി യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ ദുബായ് പൊലീസിന്റെയും ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെ ഘോഷയാത്ര സംഘടിപ്പിച്ചു. ദുബൈ ഖുസൈസ് പൊലീസ് ആസ്ഥാനത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ശിങ്കാരിമേളം, കോൽക്കളി, ദഫ്മുട്ട്, പഞ്ചാബി ഡ്രം, കളരിപ്പയറ്റ്, കരാട്ടേ തുടങ്ങി കലാ കായിക പ്രകടനങ്ങളോടെഅൽ തവാർ സെന്റർ പരിസരത്ത് സമാപിച്ചു. 51 -ആം ദേശീയദിനത്തിന്റെ സ്മരണാർത്ഥം സംഘടനാ ഭാരവാഹികൾ ചേർന്ന് 51 കിലോയുള്ള കേക്ക് മുറിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

