മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2024 ഏപ്രിൽ 29നു ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കുന്നത്.
Under the patronage of the UAE President, the 33rd Abu Dhabi international Book Fair, organised by Abu Dhabi Arabic Language Centre, will take place from 29 April until 5 May 2024 at ADNEC Abu Dhabi, nurturing a culture of reading among communities across the emirate. pic.twitter.com/D50cr3YDoY
— مكتب أبوظبي الإعلامي (@ADMediaOffice) March 27, 2024
അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന് മുന്നോടിയായി നടക്കുന്ന ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് അറബിക് പബ്ലിഷിങ് ആൻഡ് ക്രിയേറ്റീവ് ഇൻഡസ്ട്രീസിന്റെ മൂന്നാമത് പതിപ്പ് ഏപ്രിൽ 28-ന് ആരംഭിക്കുന്നതാണ്. ഏപ്രിൽ 29 മുതൽ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഈജിപ്താണ് ഇത്തവണത്തെ പുസ്തകമേളയിലെ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

