32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ മെയ് 22 മുതൽ ആരംഭിക്കും

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2023 മെയ് 22 മുതൽ മെയ് 28 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.
സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പുസ്തക പ്രസാധന മേഖലയിൽ നടപ്പിലാക്കുന്ന സുസ്ഥിര നയങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുന്നതിനുള്ള സെമിനാറുകൾ, പരിപാടികൾ എന്നിവ ഈ പുസ്തകമേളയിൽ അരങ്ങേറും.
ഈ പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ, പുസ്തകപ്രസാധകർ മുതലായവർ പങ്കെടുക്കുന്നതാണ്. മേളയുടെ ഭാഗമായി പ്രത്യേക സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, കാവ്യസന്ധ്യകൾ, മറ്റു സാംസ്‌കാരിക പരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്.
Under the patronage of the UAE President, the 32nd @ADIBF will be held from 22-28 May 2023. Organised by @AbuDhabiALC, it features authors, thought leaders and publishers from around the world. pic.twitter.com/oSbuFjL5T8
— مكتب أبوظبي الإعلامي (@ADMediaOffice) May 7, 2023