32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ മെയ് 22 മുതൽ ആരംഭിക്കും

32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 മെയ് 22 മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2023 മെയ് 22 മുതൽ മെയ് 28 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. അബുദാബി ഡിപ്പാർട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

സുസ്ഥിരത എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പുസ്തക പ്രസാധന മേഖലയിൽ നടപ്പിലാക്കുന്ന സുസ്ഥിര നയങ്ങളെക്കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുന്നതിനുള്ള സെമിനാറുകൾ, പരിപാടികൾ എന്നിവ ഈ പുസ്തകമേളയിൽ അരങ്ങേറും.

ഈ പുസ്തകമേളയിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ സാഹിത്യകാരന്മാർ, നോബൽ സമ്മാനജേതാക്കൾ, പണ്ഡിതർ, പുസ്തകപ്രസാധകർ മുതലായവർ പങ്കെടുക്കുന്നതാണ്. മേളയുടെ ഭാഗമായി പ്രത്യേക സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, കാവ്യസന്ധ്യകൾ, മറ്റു സാംസ്‌കാരിക പരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply