Begin typing your search...

2026 നുള്ളിൽ 13500 ചെറുകിട വ്യവസായങ്ങൾക്ക് 3000 കോടിയുടെ ധന സഹായം ലഭ്യമാക്കാൻ പദ്ധതി

2026 നുള്ളിൽ 13500 ചെറുകിട വ്യവസായങ്ങൾക്ക് 3000 കോടിയുടെ ധന സഹായം ലഭ്യമാക്കാൻ പദ്ധതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഉമ്മുൽഖുവൈൻ : 2026 നുള്ളിൽ 13500 ചെറുകിട വ്യവസായങ്ങൾക്ക് 3000 കോടിയുടെ ധന സഹായം ലഭ്യമാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റ്സ് ഡെവലപ്പ്മെന്റ് ബാങ്കും ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ചെറുകിട വ്യവസായങ്ങൾക്ക് കൈത്താങ്ങു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി. നടപ്പിലാക്കുന്നത്. 2026-നുള്ളിൽ 3000 കോടി ദിർഹത്തിന്റെ സാമ്പത്തികസഹായം 13,500 കമ്പനികൾക്ക് അനുവദിക്കാനാണ് തീരുമാനം.

ഫ്രീ ട്രേഡ് സോണിന്റെ കീഴിൽ പ്രവർത്തിക്കുന്ന 9000-ത്തിലധികം കമ്പനികൾ നിലവിൽ ധാരണാപത്രത്തിൽ അടിസ്ഥാനത്തിലുള്ള ഗുണഭോക്താക്കളാകും. ഇത്തരത്തിൽ ഇ.ഡി.ബി. അഞ്ചുവിഭാഗം നിക്ഷേപ സ്ഥാപനങ്ങൾക്ക് അടിസ്ഥാന വികസനത്തിനും വ്യാവസായിക ഉത്പാദനം വർധിപ്പിക്കാനും മറ്റുമായി സഹായം നൽകും. ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോൺ ജനറൽ മാനേജർ ജോൺസൺ കെ. ജോർജ്, ഇ.ഡി.ബി. ചീഫ് ഓഫീസർ ഷക്കീർ സൈനൽ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോണിന്റെ പരിധിയിലുള്ള കമ്പനികൾക്ക് ഇ.ഡി.ബി.യിൽ പുതിയ അക്കൗണ്ട് തുറന്നുകൊണ്ട് ക്രിയാത്മക ധനവിനിമയങ്ങൾക്കും വായ്പയടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനും ധാരണാപത്രം സഹായകരമാവുമെന്നാണ് വിലയിരുത്തൽ.

Krishnendhu
Next Story
Share it