20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ
അബുദാബി : തൊഴിലാളികൾക്ക് 20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടത്തിലായോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതിരുന്നാലോ ഉള്ള മുൻകരുതലായാണ് നടപടി.മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ 3000 ദിർഹത്തിന്‍റെ ബാങ്ക് ഗ്യാരന്‍റി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാമെന്ന് ഗവണ്‍മെന്‍റെ പോർട്ടൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനി തുക നൽകേണ്ട സാഹചര്യമുണ്ടായാൽ തൊഴിലുടമ ഇത് തിരിച്ചടയ്ക്കാനും ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം കമ്പനിയുടെ ഫയൽ സസ്പെന്‍ഡ് ചെയ്ത് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മരവിപ്പിക്കും.
2018 ഒക്ടോബർ 15 മുതലാണ് ഈ നിയമം നടപ്പിലാക്കിയത്.താ മീൻ എന്ന് വിളിക്കുന്ന ഇൻഷുറൻസ് പോളിസിക്ക് 2018 ജൂണിൽ യുഎഇ കാബിനറ്റ് അംഗീകാരം നൽകി. പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുമ്പോൾ തൊഴിലുടമകൾ 3,000 ദിർഹം ബാങ്ക് ഗ്യാരണ്ടി സൂക്ഷിക്കുന്നതിനുള്ള ഒരു ബദൽ ഓപ്ഷനാണ് ഇത്.ബാങ്ക് നിയമ പ്രകാരം നടപ്പിലാക്കുന്ന ഈ ഇൻഷുറൻസ് ഒരു വർഷത്തേക്ക് കാലാവധിയുള്ളതും കാലാനുസൃതമായി ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടുന്നതുമായിരിക്കും.ജോലിയുടെ സങ്കീർണ്ണതകൾ അനുസരിച്ച് ഇഷുറൻസ് തുകകളും വ്യത്യാസപ്പെട്ടിരിക്കും, 100 ദിർഹം മുതൽ 250 ദിർഹംവരെ ഇത് വ്യത്യാസപ്പെട്ടിരിക്കും
>> നൈപുണ്യമുള്ള തൊഴിലാളികൾ- ദിർഹം 137.50
>>കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾ- 180 ദിർഹം
>>ഉയർന്ന അപകടസാധ്യതയുള്ള സ്ഥാപനങ്ങൾ, വേതന സംരക്ഷണ സംവിധാനത്തിന് അനുസൃതമല്ലാത്തത്- 250 ദിർഹം
>>ഗാർഹിക തൊഴിലാളികൾ- 105 ദിർഹം
ഒന്നുകിൽ തൊഴിലാളികളെ പുതിയ ഇൻഷുറൻസ് സംവിധാനത്തിലേക്ക് മാറ്റാനോ അല്ലെങ്കിൽ പഴയ ബാങ്ക് ഗ്യാരണ്ടി സംവിധാനത്തിന് കീഴിൽ നിലനിർത്താനോ തൊഴിലുടമയ്ക്ക് അവസരമുണ്ട്. അതേസമയം, തൊഴിലുടമയ്ക്ക് നിലവിലുള്ള തൊഴിലാളികളെ അവരുടെ പെർമിറ്റ് പുതുക്കിയതിന് ശേഷം മാത്രമേ പുതിയതിലേക്ക് മാറ്റാൻ കഴിയൂ.നിലവിലുള്ള വർക്ക് പെർമിറ്റുകൾ പുതുക്കുമ്പോൾ തൊഴിലുടമ 3,000 ദിർഹം ബാങ്ക് ഗ്യാരണ്ടി നൽകേണ്ടതുണ്ട്.