20 വർഷത്തിനുള്ളിൽ ഏറ്റവും മികച്ച രാജ്യമാകാൻ യുഎഇ; ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു

യുഎഇയെ ആഗോള വികസന മാതൃകയാക്കി മാറ്റിയെന്നു വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം.എല്ലാ മേഖലകളിലും ലോകത്ത് ‘ഒന്നാം സ്ഥാനം’ നിലനിർത്താനുള്ള രാജ്യത്തിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ചു. 20 വർഷങ്ങൾക്ക് മുൻപെടുത്ത ആ തീരുമാനമാണ് ഇന്ന് ലോക രാജ്യങ്ങൾക്ക് മാതൃകയാകുംവിധം യുഎഇയെ ഉയരങ്ങളിൽ എത്തിച്ചതെന്നും പറഞ്ഞു.

2026ലെ ആദ്യ യുഎഇ മന്ത്രിസഭാ യോഗത്തിനു അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2 പതിറ്റാണ്ടിനിടെ രാജ്യം കൈവരിച്ച മുന്നേറ്റങ്ങളും എടുത്തുപറഞ്ഞു.നിലവിൽ വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, തൊഴിൽ അവസരങ്ങൾ 280ലധികം ആഗോള വികസന സൂചികകളിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്താണെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യോഗത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply