Begin typing your search...

നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളത്, നിയമ ലംഘകർക്ക് 500 ദിർഹം പിഴ

നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രമുള്ളത്, നിയമ ലംഘകർക്ക് 500 ദിർഹം പിഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അബുദാബി : കാ​ല്‍ന​ട​യാ​ത്രി​ക​ര്‍ക്ക് ന​ട​ക്കാ​നും ജോ​ഗി​ങ്ങി​നു​മാ​യി നി​ഷ്‌​ക​ര്‍ഷി​ച്ച പാ​ത​കളിൽ സൈ​ക്കി​ളും ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളും ഓ​ടി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പ് ആ​വ​ര്‍ത്തി​ച്ച് അബുദാബി പൊ​ലീ​സ്. കൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ നിർമ്മിച്ചിരിക്കുന്ന നടപ്പാതകൾ സൈക്കിൾ യാത്രികരും ഇ-സ്‌കൂട്ടർ യാത്രികരും വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മുന്നറിയിപ്പ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു. കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കും​വി​ധം അ​ല​ക്ഷ്യ​മാ​യും മാ​ന്യ​ത​യി​ല്ലാ​തെ​യും ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ളും സൈ​ക്കി​ളു​ക​ളും ഓ​ടി​ക്കു​ന്നു​വെ​ന്നാ​ണ് കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ പ​രാ​തി. കാ​ല്‍ന​ട​യാ​ത്രി​ക​രു​ടെ​യും ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍, സൈ​ക്കി​ള്‍ യാ​ത്രി​ക​രു​ടെ​യും സു​ര​ക്ഷ വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

സൈ​ക്കി​ളു​ക​ള്‍ ഓ​ടി​ക്കു​ന്ന​വ​ര്‍ സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് നി​ര്‍ദേ​ശി​ച്ചു. കാ​ല്‍ന​ട​യാ​ത്രി​ക​രും സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​റു​ക​ളോ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളോ ത​ട്ടാ​തി​രി​ക്കാ​ന്‍ ഇ​തു സ​ഹാ​യി​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. സ​ര്‍വി​സ് റോ​ഡു​ക​ളി​ലും സൈ​ക്ലി​ങ് ട്രാ​ക്കു​ക​ളി​ലും മാ​ത്ര​മേ സൈ​ക്കി​ളു​ക​ള്‍ ഓ​ടി​ക്കാ​വൂ. ജ​ന​ങ്ങ​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ സൈ​ക്കി​ളോ​ടി​ക്കു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്ക​ണം. തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ല്‍ സൈ​ക്കി​ള്‍ ഓ​ടി​ക്ക​രു​ത്. നി​യ​മം ലം​ഘി​ക്കു​ന്ന സൈ​ക്കി​ള്‍, ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ റൈ​ഡ​ര്‍മാ​ര്‍ക്ക് 200 മു​ത​ല്‍ 500 ദി​ര്‍ഹം വ​രെ പി​ഴ ചു​മ​ത്തും.

സീ​ബ്ര​ലൈ​നു​ക​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യും 500 ​ദി​ർ​ഹം പി​ഴ ചു​മ​ത്തും. ഇ​തി​നു പു​റ​മേ ആ​റു ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളും ലൈ​സ​ൻ​സി​ൽ ചു​മ​ത്തും. അ​ബൂ​ദ​ബി​യി​ലെ നി​ര​വ​ധി ക്രോ​സി​ങ്ങു​ക​ളി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ നി​ർ​മി​ത​ബു​ദ്ധി​യോ​ടു​കൂ​ടി​യ റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.കാ​ൽ​ന​ട​യാ​ത്രി​ക​ർ സു​ര​ക്ഷി​ത​രാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തു വ​രെ വാ​ഹ​നം നി​ർ​ത്തി​യി​ട​ണം. ആ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ വാ​ഹ​നം ഓ​ടി​ച്ചാ​ലും പി​ഴ​യ​ടി​ക്കും.

Krishnendhu
Next Story
Share it