Begin typing your search...

ട്രാഫിക് പിഴകൾക്ക് 50% ഇളവ് പ്രഖ്യാപിച്ച് അജ്‌മാൻ പോലീസ്

ട്രാഫിക് പിഴകൾക്ക് 50%  ഇളവ് പ്രഖ്യാപിച്ച് അജ്‌മാൻ പോലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ട്രാഫിക് പിഴകൾക്ക് 50% ഇളവ് പ്രഖ്യാപിച്ച് അജ്‌മാൻ പോലീസ്. നവംബർ 10 നു മുൻപ് ട്രാഫിക് നിയമ നിയമലംഘനങ്ങൾ നടത്തിയവർക്ക് ലഭിച്ചിരിക്കുന്ന പിഴയുടെ പകുതി നൽകിയാൽ മതിയാകും. സേവന കേന്ദ്രങ്ങൾ, ആഭ്യന്തര മന്ത്രാലയം അല്ലെങ്കിൽ അജ്മാൻ പോലീസ് ആപ്പ്, സഹൽ സ്മാർട്ട് കിയോസ്‌കുകൾ എന്നിവ വഴി പിഴ അടയ്ക്കാം. നവംബർ 21 നും ജനുവരി 6 നുമിടയിൽ പിഴയടക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയുള്ളു. അതേസമയം, എല്ലാ ട്രാഫിക് നിയമ ലംഘനങ്ങൾക്കും പിഴയിൽ ഇളവ് ലഭിക്കില്ല. ചില ലംഘനങ്ങളെ പിഴ ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഡിസ്‌കൗണ്ട് ലിസ്റ്റിൽ ഉൾപ്പെടാതെ ലംഘനങ്ങൾ

* ഡ്രൈവറുടെയോ മറ്റുള്ളവരുടെയോ ജീവന് ഹാനികരമാകുന്ന രീതിയിൽ വാഹനം ഓടിച്ചവർക്ക്

* സിഗ്നലുകൾ തെറ്റിച്ച ഹെവി വാഹനങ്ങൾക്ക്

* ഓവർടൈക്കിങ് അനുവദനീയമില്ലാത്ത മേഖലകളിൽ ഓവർടേക്ക് നടത്തിയ ട്രക്കുകൾക്ക്

* 80 കിലോമീറ്റർ പെർ അവറിൽ അധികം വേഗത ലംഘനം നടത്തിയവർക്ക്

* വാഹനത്തിന്റെ ബോഡിയിൽ ഏതെങ്കിലും വിധത്തിലുള്ള മോഡിഫിക്കേഷൻ അനുമതിയില്ലാതെ നടത്തിയവർക്ക്.


Krishnendhu
Next Story
Share it