Begin typing your search...

ഗതാഗത നിയമലംഘന പിഴയിൽ നിശ്ചിതകാല ഇളവ് നൽകി അജ്‌മാൻ ; ഇളവ് 50 %

ഗതാഗത നിയമലംഘന പിഴയിൽ നിശ്ചിതകാല ഇളവ് നൽകി അജ്‌മാൻ ; ഇളവ് 50 %
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അജ്മാൻ : ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുടിശികയിൽ 50% ഇളവു വരുത്തി അജ്മാൻ പൊലീസ്.വാഹനമോടിക്കുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്നലെ വരെ ലഭിച്ച പിഴയിലാണ് ഇളവ്. നവംബർ 21നും 2023 ജനുവരി 6നും ഇടയിൽ പിഴ അടച്ചാൽ മതി.സർവീസ് സെന്ററുകളിലും സഹൽ കിയോസ്കിലും നേരിട്ടും അജ്മാൻ പൊലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സ്മാർട് ആപ് വഴിയും പിഴ അടയ്ക്കാം.ലൈസൻസിൽ ഏർപ്പെടുത്തിയ ബ്ലാക് പോയിന്റും എടുത്തുകളയും. ചില നിയമലംഘനങ്ങളുടെ പേരിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകും. അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ഇതേസമയം ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇളവുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.

അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, റെഡ് സിഗ്നൽ മറികടക്കുക, നിരോധിത മേഖലകളിൽ ലോറി ഡ്രൈവർമാർ ഓവർടേക്ക് ചെയ്യുക, മണിക്കൂറിൽ 80 കി.മീ വേഗം മറികടക്കുക, വാഹനത്തിന്റെ എൻജിൻ, ചേസിസ് എന്നിവയിൽ അനുമതിയില്ലാതെ മാറ്റം വരുത്തുക എന്നിവയാണ് ഗുരുതര നിയമലംഘനമായി കണക്കാക്കുക. ആനുകൂല്യം പ്രയോജനപ്പെടുത്തി പിഴ അടച്ച് ട്രാഫിക് ഫയൽ കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കണമെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.

Krishnendhu
Next Story
Share it