Begin typing your search...
ദുബായ് ബിറ്റ്‌കോയിൻ കമ്പനിയിൽ നിന്ന് 4,120,000 ദിർഹം കവർന്ന 9 പേർ ജയിലിൽ ;ശേഷം നാടുകടത്തും

ദുബായിലെ അൽ നഖിലിലെ ബിറ്റ്‌കോയിൻ ട്രേഡിംഗ് കമ്പനിയിൽ ഒമ്പത് പേരടങ്ങുന്ന സംഘം ഉടമയെ മർദിച്ച് 4,120,000 ദിർഹം കവർന്ന കേസിൽ 3 വർഷത്തെ തടവിന് വിധിച്ചു. ശിക്ഷാ കാലാവധി തീരുന്ന പക്ഷം ഇവരെ നാടുകതടത്താനും ദുബായ് ക്രിമിനൽ കോടതി. കഴിഞ്ഞ ഏപ്രിലിൽ 9 പേരടങ്ങുഇന്ന സംഘം കമ്പനിയുടെ വാതിലിൽ മുട്ടി വിളിക്കുകയും തുടർന്ന് ഉടമയെ മർദിച്ച് പണം കവരുകയായിരുന്നു. ബലപ്രയോഗത്തിലൂടെ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് കാണിച്ച് കേസിന്റെ വിശദാംശങ്ങൾ അടക്കം കഴിഞ്ഞ ഏപ്രിലിൽ ഇര തന്റെ കമ്പനി ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിച്ചതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story