Begin typing your search...

യു എ ഇ യിലേക്ക് പ്രവേശിക്കാൻ എമിറേറ്റ്സ് ഐ ഡി കാർഡുകൾ ഇനി മുതൽ നിർബന്ധം

യു എ ഇ യിലേക്ക് പ്രവേശിക്കാൻ എമിറേറ്റ്സ് ഐ ഡി കാർഡുകൾ ഇനി മുതൽ നിർബന്ധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ഒറിജിനൽ എമിറേറ്റ്സ് ഐഡി കാർഡുകൾ കയ്യിൽ കരുതാത്തവർക്ക് എയർപോർട്ടുകളിൽ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ. തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഇന്ത്യയിൽ നിന്നും യു എ ഇ യിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ എമിറേറ്റ്സ് ഐഡികൾ കയ്യിൽ കരുതുന്നത് എയർപോർട്ടുകളിലെ നടപടിക്രമങ്ങൾ എളുപ്പമാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഡിസംബർ 12 മുതൽ നിലവിൽ വന്ന നിയമപ്രകാരം യു എ ഇ യിലെ ഔദ്യോഗിക താമസക്കാരാണെന്നതിന്റെ പ്രഥമ രേഖയാണ് എമിറേറ്റ്സ് ഐ ഡി.

പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പിങ് നിർത്തലാക്കിയതിനു പിന്നോടിയായി എമിറേറ്റ്സ് ഐ ഡി കാണിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ് എയർപോർട്ട് അധികൃതർ . ഡിസംബർ 12 മുൻപ് ഇന്ത്യയിലേക്ക് യാത്ര ചെയ്ത പ്രവാസികളാണ് പ്രശ്നങ്ങൾ നേരിട്ടത്. ഇന്ത്യയിലേക്കെത്തിയത് പോലെയല്ല ഇന്ത്യയിൽ നിന്നും യു എ ഇ ലേക്ക് തിരിച്ചു പോകുന്നത് എന്നാണ് പ്രവാസികൾ അഭിപ്രായപ്പെടുന്നത് . നിലവിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡിയാണ് എയർപോർട്ട് അധികൃതർ രേഖയായി ചോദിക്കുന്നത്. വിസയിൽ ലഭ്യമായതും ഇമ്മിഗ്രേഷൻ കൗണ്ടറുകളിൽ ആവശ്യമുള്ളതുമായ മുഴുവൻ രേഖകളും എമിറേറ്റ്സ് ഐ ഡി കളിൽ ഉൾക്കൊള്ളുന്നുണ്ട്. എല്ലാ എയർപോർട്ടുകളിലും എമിറേറ്റ്സ് ഐ ഡി ഉപയോഗിക്കാൻ സാധിക്കും.

Krishnendhu
Next Story
Share it