Begin typing your search...

അസ്ദ ബി സി ഡബ്ലിയു സർവേ ; യുവത്വം ജീവിക്കാനാഗ്രഹിക്കുന്ന രാജ്യം യു എ ഇ

അസ്ദ ബി സി ഡബ്ലിയു സർവേ ; യുവത്വം ജീവിക്കാനാഗ്രഹിക്കുന്ന രാജ്യം യു എ ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തുടർച്ചയായ പതിനൊന്നാം വർഷവും യുവത്വം ഏറ്റവും കൂടുതൽ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കി യു എ ഇ. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻ ഏജൻസിയായ അസ്ദ ബി സി ഡബ്ലിയു മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കൻ മേഖലയിലെ 17 രാജ്യങ്ങളിൽ നേരിട്ട് നടത്തിയ സർവേയിൽ ആണ് ദുബായ് ഈ നേട്ടം സ്വന്തമാക്കിയത്. 18 വയസ്സിനും 24 വയസ്സിനുമിടയിലുള്ള യുവതി - യുവാക്കളിലാണ് സർവ്വേ നടത്തിയത്. 3400 പേരിൽ നേരിട്ട് നടത്തിയ ഇന്റർവ്യൂ പ്രകാരമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അറബ് യുവത്വങ്ങളിൽ മൂന്നിൽ രണ്ട അറബ് യുവത്വങ്ങളും യു എ ഇ തന്നെയാണ് തിരഞ്ഞെടുത്തത്.കൂടാതെ സർവ്വേയിൽ 57% പേരും യു എ ഇ യാണ് താസിക്കാൻ ഇഷ്ടപ്പെടുന്ന രാജ്യമായി തിരഞ്ഞെടുത്തത്. ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതും മേഖലയിലെ സാംസ്കാരിക സമ്പന്നതയുമാണ് ഏറ്റവുമധികം യുവജനതയെ ഇവിടേക്ക് ആകർഷിക്കുന്നത്. കൂടാതെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരവും മറ്റൊരു ഘടകമാണ്.

അതോടൊപ്പം തന്നെ വിവാഹം കഴിക്കാത്തവർ ഒരുമിച്ച് തമസിക്കുന്നതിനെ പിന്തുണച്ചവർ ഏറെയാണ്. 54% പേരും ഇത് ഇഷ്ടപ്പെടുന്നവരാണ്. കൂടാതെ യു എ ഇ യുടെ പുതിയ വിസ പരിഷ്‌കാരങ്ങളും, വാരാന്ത്യ അവധിമാറ്റവും,പ്രവാസികൾക്ക് 100% ഉടമസ്ഥതതയിൽ സ്ഥാപനങ്ങൾ തുടങ്ങാമെന്ന തീരുമാനത്തെയും 87 ശതമാനത്തിനും 94 ശതമാനത്തിനുമിടയിൽ ആളുകൾ പിന്തുണച്ചു.. യു എ ഇ കഴിഞ്ഞാൽ യുവജങ്ങൾ ഇഷ്ടപ്പെടുന്നത് യു.എസ് ആണ്.24 ശതമാനം പേരാണ് യു.എസ് തിരഞ്ഞെടുത്തത്. കനഡയിൽ താമസിക്കാൻ 20 ശതമാനം പേരും ഫ്രാൻസ്, ജർമനി രാജ്യങ്ങളിൽ താമസിക്കാൻ 15 ശതമാനം പേരും ആഗ്രഹിക്കുന്നു. ആദ്യ സർവേ നടന്ന 2012ൽ 33 ശതമാനം പേരായിരുന്നു യു.എ.ഇയെ ഇഷ്ടനഗരമായി തിരഞ്ഞെടുത്തത്. 2014ൽ ഇത് 39 ശതമാനമായി ഉയർന്നെങ്കിലും 2015ൽ 20 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു.എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഗ്രാഫ് ഉയർന്നു. യു എ യുടെ വളരുന്ന സാമ്പത്തിക മേഘലയേയും,ഉയർന്ന വേതനത്തെയും, സുരക്ഷിതത്വത്തെയും 26-27% പേർ ഇഷ്ടപ്പെടുന്നുണ്ട്.

Krishnendhu
Next Story
Share it