Begin typing your search...

യു എ ഇ ദേശീയദിനാഘോഷങ്ങൾ ഡിസംബർ 3 മുതൽ 11 വരെ

യു എ ഇ ദേശീയദിനാഘോഷങ്ങൾ ഡിസംബർ 3 മുതൽ 11 വരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : വിപുലമായ പരിപാടികളോടെ ഒരാഴ്ച നീളുന്ന ദേശീയ ദിനാഘോഷ പരിപാടികൾക്കാണ് യു എ ഇ ഈ വർഷം പദ്ധതിയിട്ടിരിക്കുന്നത്. സമാനതകളില്ലാത്ത സർഗ്ഗാത്മകവും കലാപരവുമായ തലമുറകളിലൂടെയുള്ള രാജ്യത്തിന്റെ വളർച്ചയും, 2071 വരെയുള്ള രാജ്യത്തിൻറെ സാങ്കല്പിക ആവിഷ്കാരവും ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയായിരിക്കും.

യു എ ഇ ദേശീയ ദിനദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളും,ടിക്കറ്റ് വിലകളും പ്രഖ്യാപിച്ചു കഴിഞ്ഞു . ഡിസംബർ 3 മുതൽ 11 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (ADNEC) നടക്കുന്ന 51-ാമത് ദേശീയദിന ആഘോഷങ്ങളിൽ എല്ലാവർക്കും പങ്കെടുക്കാമെന്ന് സംഘാടക സമിതി അറിയിച്ചു. www.UAENationalDay.ae. എന്ന വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമായിരിക്കും. 200 ദിർഹം മുതലാണ് ടിക്കറ്റ് വിലകൾ ആരംഭിക്കുന്നത്. എല്ലാ പ്രാദേശിക ചാനലുകളിലും, യു എ ഇ ഒഫീഷ്യൽ വെബ്സൈറ്റിലും ദേശീയ ദിനത്തിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡ്രോൺ ഫയർ വർക്കുകൾ, ത്രീഡി പ്രോജെക്ഷൻസ്, ലൈറ്റ് ഷോകൾ മുതലായ പരിപാടികളോടെ യു എ ഇ നിവാസികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ദിനങ്ങളിൽ ഒന്നാണ് ദേശീയ ദിനം.

Krishnendhu
Next Story
Share it