Begin typing your search...

രൂപയുടെ മൂല്യം ഇടിഞ്ഞു ; യു എ ഇ യിൽ ഇറക്കുമതി ചരക്കുകൾക് 20% വിലക്കിഴിവ്

രൂപയുടെ മൂല്യം ഇടിഞ്ഞു ; യു എ ഇ യിൽ ഇറക്കുമതി ചരക്കുകൾക് 20% വിലക്കിഴിവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രൂപയ്ക്കും പൗണ്ടിനുമെതിരെ ദിർഹത്തിന്റെ മൂല്യം വർധിച്ചതിനാൽ ചരക്കുഗതാഗത നിരക്ക് കുറയുകയും ഇന്ത്യ, പാകിസ്ഥാൻ, യൂറോപ്പ്, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും വിലയിൽ ഗണ്യമായ കുറവുണ്ടാകും.

ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോഗ വസ്തുക്കളുടെയും വില 20 ശതമാനമെങ്കിലും കുറയുമെന്ന് ചില്ലറ വ്യാപാരികൾ കണക്കാക്കുന്നു.

കണ്ടെയ്‌നറുകളുടെ ക്ഷാമം ഉണ്ടായിരുന്നതുമൂലം ചരക്ക് നിരക്ക് $1,100 ആയി ഉയരുകയും ഇത് മിക്ക ഇനങ്ങളുടെയും ഭക്ഷണങ്ങളുടെയും മറ്റ് സാധനങ്ങളുടെയും വില ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ20 അടി കണ്ടെയ്‌നറിന് നിരക്ക് 375 ഡോളറായി കുറഞ്ഞു.

നിരക്ക് കുറഞ്ഞതുമൂലം കണ്ടെയ്‌നറുകളുടെ ലഭ്യത കൂടാൻ സാധ്യതയുണ്ട്. യുഎഇയിൽ ഭക്ഷ്യ ഇറക്കുമതി ചെലവുകൾ കുറയ്ക്കാൻ ഇത് സഹായിക്കുംമെന്ന് "അൽ ആദിൽ ട്രേഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദാതാർ പറഞ്ഞു.കണ്ടെയ്‌നറുകൾ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാൽ ചരക്ക് നിരക്ക് തുടർച്ചയായി കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം $400-$450 ഉണ്ടായിരുന്ന ചരക്ക് നിരക്ക് $375 ആയി കുറഞ്ഞു.

കണ്ടെയ്‌നർ ചരക്ക് നിരക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 57 ശതമാനം കുറഞ്ഞതായി മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് സർവീസ് പറഞ്ഞു, എന്നിരുന്നാലും 2019 ലെ നിരക്കനുസരിച്ച് ഏകദേശം മൂന്നിരട്ടി കൂടുതലാണ് . എന്നാൽ ചൈനയിൽ നിന്നുള്ള കണ്ടെയ്‌നറുകളുടെ പുതിയ വിതരണവും കണ്ടെയ്‌നറുകളുടെ ഡിമാൻഡ് ലോകമെമ്പാടും കുറയാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ കറൻസി 22.21 എന്ന റെക്കോർഡ് താഴ്ചയിൽ എത്തിയപ്പോൾ യുകെ പൗണ്ട് എമിറാത്തി ദിർഹത്തിനെതിരെ 3.85 ആയി കുറഞ്ഞു.തിങ്കളാഴ്ച, ഇന്ത്യൻ രൂപയ്ക്കും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം സർവകാല റെക്കോഡിലെത്തുകയായിരുന്നു. പാകിസ്ഥാൻ രൂപയും തിങ്കളാഴ്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 65-ന് അടുത്താണ്.

Krishnendhu
Next Story
Share it