Begin typing your search...

ഹയ്യ കാർഡ് ഉടമകൾക്ക് 100 ദിർഹത്തിന് മൾട്ടിപ്പിൾ എൻട്രി വിസയൊരുക്കി യു എ ഇ

ഹയ്യ കാർഡ് ഉടമകൾക്ക് 100 ദിർഹത്തിന് മൾട്ടിപ്പിൾ എൻട്രി വിസയൊരുക്കി യു എ ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ലോക കപ്പ് കാണാനെത്തുന്ന ആരാധകർക്കായി 100 ദിർഹത്തിന് മൾട്ടിപ്പിൾ എൻട്രി വിസയൊരുക്കി യു എ ഇ. വിസക്കായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചുതുടങ്ങി. ലോകകപ്പ് കാണുന്നതിനുള്ള വ്യക്തിഗത രേഖയായ ഹയ്യ കാർഡ് ഉടമകൾക്കാണ് മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് യോഗ്യതയുള്ളത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന മത്സരങ്ങൾ കാണുവാനായി വിസ ആവശ്യമുള്ളവർക്ക് ഐ സി പി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ഹയ്യ കാർഡ് ഉടമകൾക്കായുള്ള വിസ എന്ന് നെറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക. അപേക്ഷ ഫോറത്തിനായുള്ള തുകയും ഇതിനോടൊപ്പം നൽകേണ്ടതാണ്. 90 ദിവസമാണ് ഈ വിസയുടെ കാലാവധി. ഇതേ വിസ ഒരു തവണ കൂടി 90 ദിവസ കാലാവധിയിൽ പുതുക്കാവുന്നതാണ്. അതേസമയം രണ്ടാം തവണ വിസ പുതുക്കുമ്പോൾ ഈ ഇളവ് ലഭിക്കില്ല.

Krishnendhu
Next Story
Share it