Begin typing your search...

നാട്ടിലേക്ക് കൊണ്ട് പോകാൻ പണമില്ലാതെ ഉഗാണ്ടൻ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചത് 10 മാസക്കാലം

നാട്ടിലേക്ക് കൊണ്ട് പോകാൻ പണമില്ലാതെ ഉഗാണ്ടൻ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചത് 10 മാസക്കാലം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : പത്ത് മാസങ്ങൾക്ക് മുൻപ് യു എ ഇ യിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാസങ്ങൾക്ക് മുൻപ് യു എ ഇ യിൽ മരിച്ച ഉഗാണ്ടൻ യുവതിയുടെ ശരീരം നാട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ലാതെ ബന്ധുക്കൾ ആശുപത്രിയിൽ മൃദദേഹം 10 മാസത്തോളം സൂക്ഷിക്കുകയായിരുന്നു . 2021 ഡിസംബർ 23ന് മരിച്ച നാനോനോ ഷാരിഫ എന്ന ഉഗാണ്ടൻ യുവതിയുടെ മൃതദേഹമാണ് 10 മാസമായി അൽ ഐനിലെ അൽ തവാം ആശുപത്രിയിൽ സൂക്ഷിച്ചുകൊണ്ടിരുന്നത്. 15000 ദിർഹമാണ് ഇതുവരെ എംബാം ചെയ്ത് മൃതദേഹം സൂക്ഷിച്ചതിനും വിമാനടിക്കറ്റിനുമായി യുവതിയുടെ ബന്ധുക്കൾ നൽകേണ്ടത്. സെപ്റ്റംബർ 2021 നാണ് യുവതി ജോലി അന്വേഷിച്ച് യു എ യിലേക്ക് വരുന്നത്.

6 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള മൂന്ന് കുട്ടികളുടെ അമ്മയായ ഉഗാണ്ടൻ യുവതി സഹോദരിമാർക്കൊപ്പം കുട്ടികളെ നാട്ടിൽ നിർത്തി ജോലി അന്വേഷിച്ച് യു എ ഇ യിലേക്ക് വരികയായിരുന്നു.അച്ഛനും അമ്മയും മരിച്ചു പോയ ഇവരുടെ കുടുംബത്തിലെ ഏക അത്താണിയായിരുന്നു നാനോനോ ഷരീഫ. എന്നാൽ ജോലി അന്വേഷിച്ചു വന്ന യുവതിക്ക് രണ്ട് മാസങ്ങൾക്ക് ശേഷം സ്വാഭാവിക മരണം സംഭവിക്കുകയായിരുന്നു. ഒരുമാസത്തോളം വീട്ടിലേയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ടായിരുന്ന നാനോനോയുടെ ഫോൺ കോൾ പിന്നീട് നിലയ്ക്കുകയായിരുന്നു.പിനീട് ഉഗാണ്ടൻ എംബസി വഴി ബന്ധുക്കളെ മരണവിവരം അറിയിക്കുകയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി തേടി മരിച്ചയാളുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഉഗാണ്ടൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ചതായി അബുദാബിയിലെ ഉഗാണ്ടൻ എംബസി സ്ഥിരീകരിച്ചു. മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ നൽകുമെന്ന് എംബസി അറിയിച്ചു.

Krishnendhu
Next Story
Share it