Begin typing your search...

യു ഇ യിലെ റഡാറുകളിൽ പതിയുന്നത് അമിത വേഗതമാത്രമല്ലെന്ന് ആർ ടി എ യുടെ മുന്നറിയിപ്പ്

യു ഇ യിലെ റഡാറുകളിൽ പതിയുന്നത് അമിത വേഗതമാത്രമല്ലെന്ന് ആർ ടി എ യുടെ മുന്നറിയിപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : അതിനൂതന സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന റോഡ് റഡാറുകളിൽ അമിത വേഗത മാത്രമല്ല പതിയുന്നതെന്ന് മുന്നറിയിപ്പ് നൽകി ആർ ടി എ . സീറ്റ് ബെൽറ്റ് ധരിക്കാത്തതുൾപ്പെടെ 8 നിയമലംഘനങ്ങൾ ഈ റഡാറുകളിൽ പതിയുന്നുണ്ട്. മോട്ടോർ വാഹനങ്ങൾക്ക് കനത്ത പിഴയും, ജപ്തി ചെയ്യലും ലേലം ഉൾപ്പെടെ നിരവധി ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നൽകുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 50000 ദിർഹം വരെയാണ് പരമാവധി പിഴയായി ഈടാക്കുന്നത്. അമിത വേഗതയിൽ ഓടുന്ന വാഹനങ്ങൾ, റെജിസ്ട്രേഷൻ കാലാവധി തീർന്ന വാഹനങ്ങൾ, അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ, ഡ്രൈവിങിനിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, സീറ്റ് ബെൽറ്റ് ധരിക്കാത്തവ, വാഹങ്ങളുമായി കൃത്യമായ അകലം പാലിക്കാത്ത വാഹനങ്ങൾ, സിഗ്‌നലുകൾ തെറ്റിക്കുന്നവ, നിയമാനുസൃതമല്ലാത്ത റോഡ് റേസിങ്ങുകളിൽ പങ്കെടുക്കുന്ന വാഹങ്ങൾ എന്നിങ്ങനെ എട്ട് നിയമലംഘനങ്ങൾ ഈ റഡാറുകളിൽ പതിയും.

അമിത വേഗതയിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ 300 മുതൽ 3000 ദിർഹം വരെയാണ് പിഴയടക്കേണ്ടി വരിക. മണിക്കൂറിൽ 100 കിലോമീറ്ററിൽ വാഹനമോടിക്കാവുന്ന റോഡുകളിൽ 20 കിലോമീറ്റർ അധിക ലിമിറ്റ് ലഭിക്കും. വാഹനം 121 കിലോമീറ്റർ കടക്കുന്നതോടെ റഡാറുകളിൽ പതിയും. 80 കിലോമീറ്റെർ അധിക ലിമിറ്റ് കടക്കുന്നതോടെ 23 ബ്ലാക്ക് പോയിന്റുകളോട് കൂടി വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടും. രജിസ്‌ട്രേഷൻ കാലാവധി തീർന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 4 ബ്ലാക്ക് പോയിന്റുകളും 500 ദിർഹവുമാണ് പിഴ.മൂന്ന് മാസം രജിസ്‌ട്രേഷൻതീർന്ന വാഹനങ്ങൾ ഓടിക്കുകയാണെങ്കിൽ വാഹനങ്ങൾ 7 ദിവസത്തേക്ക് കണ്ടുകെട്ടും.95 ഡെസിബെലിനു മുകളിൽ ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 12 ബ്ലാക്ക് പോയിന്റുകളും 2000 ദിർഹവുമാണ് പിഴ. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ 4 ബ്ലാക്ക് പോയിന്റുകളും 800 ദിർഹം പിഴയും ലഭിക്കും. സീറ്റ് ബെൽറ്റുകൾ ധരിച്ചില്ലെങ്കിൽ 4 ബ്ലാക്ക് പോയിന്ററുകളും 400 ദിർഹം പിഴയും ലഭിക്കും.

Krishnendhu
Next Story
Share it