Begin typing your search...

യു എ ഇ യിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും, കുറ്റം ആവർത്തിച്ചാൽ ഇരട്ടി ശിക്ഷ

യു എ ഇ യിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾക്ക് കനത്ത പിഴയും  ജയിൽ ശിക്ഷയും, കുറ്റം ആവർത്തിച്ചാൽ ഇരട്ടി ശിക്ഷ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : സമൂഹ മാധ്യമങ്ങൾ വഴി സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും ഏർപ്പെടുത്തി യു എ ഇ. സൈബർ നിയമം അനുസരിച്ച് 2 വർഷം തടവും പരമാവധി 5 ലക്ഷം ദിർഹം (1.12 കോടി രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ, വ്ലോഗർ എന്ന പേരിൽ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കും സമാന ശിക്ഷയുണ്ടാകും.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തിക്കു കോട്ടംതട്ടുംവിധം സമൂഹ മാധ്യമം വഴിയോ അല്ലാതെയോ അപകീർത്തിപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് 2 തരത്തിലുള്ള ശിക്ഷ നേരിടേണ്ടിവരും. ആക്ഷേപിക്കുക, കളിയാക്കുക, സൽപേര് കളങ്കപ്പെടുത്തുക, മോശമായി ചിത്രീകരിക്കുക, അഭിമാനത്തിനു ക്ഷതമേൽക്കുംവിധം പ്രവർത്തിക്കുക എന്നിവയെല്ലാം സൈബർ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റങ്ങളാംണ്. യുഎഇ പീനൽ കോഡ് (സെക്‌ഷൻ 425, 426) നിയമം അനുസരിച്ച് ക്രിമിനൽ കുറ്റമാണിത്. 2 വർഷം തടവും 20,000 ദി‍ർഹം വരെ പിഴയുമാണ് ശിക്ഷ. ഫെഡറൽ സൈബർ നിയമം (2021/34 43ാം വകുപ്പ്) അനുസരിച്ച് ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയുണ്ടാകും. നിയമ ലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. വിദേശിയാണെങ്കിൽ നാടു കടത്തും.

വ്ലോഗേഴ്സാണെന്നു പറഞ്ഞ് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഒരു കൂട്ടം ആളുകളെത്തി ഭക്ഷണം കഴിച്ച് പൈസ കൊടുക്കാതെ പോകുകയും ചോദ്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ മോശം റിവ്യൂ നൽകി ബിസിനസ് തകർക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് മലയാളി ബിസിനസുകാരും പരാതിപ്പെട്ടു. ഷാർജയിൽ ഇത്തരത്തിൽ ഒരു റസ്റ്ററന്റ് പൂട്ടുകയും ചെയ്തിരുന്നു. നിയമത്തിന്റെ നൂലാമാലകൾ ഭയന്ന് പുറത്തു പറയാനോ പരാതിപ്പെടാനോ മടിക്കുകയാണ് പലരും. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ പരാതിപ്പെടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Krishnendhu
Next Story
Share it