Begin typing your search...

സാങ്കേതിക തകരാർ ; യു കെ യിൽ നിന്ന് ദുബായിലേക്കുള്ള വിമാനം വൈകി

സാങ്കേതിക തകരാർ ; യു കെ യിൽ നിന്ന് ദുബായിലേക്കുള്ള വിമാനം വൈകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : മാഞ്ചസ്റ്ററിൽ നിന്ന് ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനം സാങ്കേതിക തകരാർ മൂലം വൈകി.എമർജൻസി വാതിൽ അബദ്ധത്തിൽ തുറന്നതിനെത്തുടർന്ന് വീർപ്പ്മുട്ടൽ ഉണ്ടായതിനെത്തുടർന്നാണ് യാത്ര തടസ്സപ്പെട്ടത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ മാഞ്ചസ്റ്റർ സമയം രാവിലെ 8.50 ന് മാഞ്ചസ്റ്ററിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് EK022 വിമാനമാണ് സാങ്കേതിക തകരാർ മൂലം വൈകിയത്.വിമാനം ഇന്നലെ പുറപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് ഇന്ന് രാവിലെ 6. 30 ന് യാത്രക്കാർക്ക് ദുബായിലേക്ക് യാത്രയൊരുക്കി നൽകുകയായിരുന്നുവെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

നിലവിൽ ലണ്ടൻ ദുബായ് യാത്രകൾക്കായി ദിവസേന ആറ് തവണ ഉൾപ്പെടെ ഏഴ് ഹബ്ബുകളിലായി 119 വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ലണ്ടനിൽ നിന്നും ദുബായിലേക്കും ദുബായിൽ നിന്ന് ലണ്ടനിലേക്കും നിരവധി സർവീസുകൾ ഉണ്ട്.

Krishnendhu
Next Story
Share it