Begin typing your search...

ലൈസൻസില്ലാതെ വാഹനമോടിച്ച് സ്വദേശി കൗമാരക്കാർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

ലൈസൻസില്ലാതെ വാഹനമോടിച്ച് സ്വദേശി കൗമാരക്കാർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ഷാര്‍ജ : ഷാർജയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച് സ്വദേശികളായ കൗമാരക്കാർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. രണ്ടു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലൈസൻസില്ലാത്ത കൗമാരക്കാരായ രണ്ടു പേർ മരിക്കുകയായിരുന്നു . കൂടെ ഉണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . സ്വദേശികളാണ് ഇവര്‍ എല്ലാവരും. ഷാര്‍ജ സെന്ട്രല്‍ റീജിയണില്‍ അല്‍ മദാം പ്രദേശത്തു വച്ചായിരുന്നു അപകടം.

പതിനാലും പതിനാറും വയസ്സ് പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വാഹനമോടിച്ചവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ലായിരുന്നു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന രാത്രി 12 മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി ഇവരെ അല്‍ ദൈയ്ദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പരിക്കേറ്റവരില്‍ രണ്ടുപേരെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് . ലൈസന്‍സില്ലാതെ കുട്ടികളെ വാഹനമോടിക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് ഷാര്‍ജ പൊലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്.

Krishnendhu
Next Story
Share it