Begin typing your search...

വിസാ തട്ടിപ്പ് ; ജയില്‍ശിക്ഷയും പിഴയും, പ്രതിയെ നാടുകടത്തും

വിസാ തട്ടിപ്പ് ;  ജയില്‍ശിക്ഷയും പിഴയും,  പ്രതിയെ   നാടുകടത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : ദുബായിൽ വിസ തട്ടിപ്പ് നടത്തിയ പ്രതിക്ക് ഒരു മാസം ജയില്‍ശിക്ഷയും 3,100 ദിര്‍ഹം പിഴയും. തട്ടിപ്പിനിരയായ യുവാവിനും കുടുംബത്തിനും കുറഞ്ഞ ചെലവില്‍ താമസ വിസ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയെടുത്തത്. പ്രതി സമാന രീതിയിലുള്ള നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി.

കുറഞ്ഞ ചിലവിൽ റസിഡന്റ് വിസ (താമസവിസ) ശരിയാക്കിത്തരാമെന്ന് ദമ്പതികളെ വിശ്വസിപ്പിച്ച പ്രതി വിസ ഇനത്തിലും പ്രതിയുടെ സര്‍വീസ് ചാര്‍ജായും 3,100 ദിര്‍ഹമാണ് യുവാവില്‍ നിന്ന് വാങ്ങിയത്. പ്രതിക്ക് പണം കൈമാറുന്ന സമയത്ത് താനും ഒപ്പമുണ്ടായിരുന്നതായി തട്ടിപ്പിനിരയായ യുവാവിന്‍റെ ഭാര്യ പറഞ്ഞു. വിസ ശരിയാകാന്‍ ഒരാഴ്ച കാത്തിരിക്കണമെന്നും ഇയാള്‍ പറഞ്ഞതായി യുവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പണം ലഭിച്ചതോടെ പ്രതി യുവാവിന് മറുപടി നല്‍കിയില്ല. ഇയാൾ പിന്നീട് ഇയാളുമായി ദമ്പതികൾക്ക് ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങൾ എല്ലാം വിച്ഛേദിക്കുകയായിരുന്നു.പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി നേരത്തെയും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

Krishnendhu
Next Story
Share it