അടുത്ത വർഷം മുതൽ തൊഴിലില്ലായ്മ ഇൻഷുറൻസ് നിർബന്ധമാക്കും
യു എ ഇ : അടുത്ത വർഷം മുതൽ തൊഴിലില്ലായ്മ ഇൻഷുറൻസ് നിർബന്ധമാക്കും. ജോലി നഷ്ടപ്പെടുമ്പോൾ ഉപകാരപ്രദമായേക്കാവുന്ന ഇൻഷുറൻസ് പദ്ധതികൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാവുന്നതു മുതൽ ഇൻഷുറൻസുകൾ നിർബന്ധമാക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാത്തൈസേഷൻ പ്രഖ്യാപിച്ചു . പ്രൈവറ്റ് സെക്ടറുകളിലെയും, ഫെഡറൽ ഗവണ്മെന്റ് ഡിപ്പാർട്മെന്റുകൾക്കും മാസം 5 ദിർഹം മുതൽ അടച്ചുകൊണ്ട് ഇൻഷുറൻസിന്റെ ഭാഗമാകാം. ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ മൂന്നുമാസം വരെ ഇൻഷുറൻസിന്റെ ആനുകൂല്യം ലഭിക്കും.ഇൻഷുറൻസ് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ അടയ്ക്കാം
>> ഇൻഷുറൻസ് പൂളിന്റെ വെബ്‌സൈറ്റും (www.iloe.ae) സ്മാർട്ട് ആപ്ലിക്കേഷനും
>> ബാങ്ക് എടിഎമ്മുകളും കിയോസ്ക് മെഷീനുകളും
>> ബിസിനസ് സേവന കേന്ദ്രങ്ങൾ
>> മണി എക്സ്ചേഞ്ച് കമ്പനികൾ
>> ഡുവും എത്തിസലാത്തും
>> എസ് എം എസ്