വാർത്തകൾ ചുരുക്കത്തിൽ
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മുൻ കാമുകൻ തുടർച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നാലു കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. ബെംഗളൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽ ജീവനക്കാരിയായ ചാമുണ്ഡേശ്വരി എന്ന മുപ്പത്തഞ്ചുകാരിയാണ് മുൻ കാമുകനായ നെല്ലൂർ സ്വദേശി മല്ലികാർജുന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തത്.
......................................
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ ഗുജറാത്ത് നിയമസഭയിലേക്കു ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്. ഗുജറാത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കും.
......................................
ഇന്നലെ നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഫൈൻ ആർട്‌സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു.മലപ്പുറം തിരൂർക്കാട് സ്‌റ കോളജ് വിദ്യാർഥിയും തടത്തിൽവളവ് കിണറ്റിങ്ങത്തൊടി ഹംസയുടെ മകനുമായ ഹസീബ് ആണ് മരിച്ചത്.
......................................
കാർബൺ ബഹിർഗമനത്തിലൂടെ ലാഭമുണ്ടാക്കുന്ന എണ്ണക്കമ്പനികളും ഏറ്റവും കൂടുതൽ അന്തരീഷ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങളും ചേർന്നു കാലാവസ്ഥ ദുരന്തം നേരിടുന്ന വികസ്വര രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ആവശ്യം . കാർബൺ മലിനീകരണം കുറഞ്ഞ ദ്വീപ് രാജ്യങ്ങളും പാവപ്പെട്ട രാജ്യങ്ങളുമാണു കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളുടെ പ്രധാന ഇരകൾ.
......................................
കർണാടകയിൽ അധ്യാപന നിയമനത്തിനുള്ള ഉദ്യോഗാർഥിയുടെ പരീക്ഷ ഹാൾ ടിക്കറ്റിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം ഉൾപ്പെട്ടതായി ആക്ഷേപം. ഹാൾ ടിക്കറ്റിൽ ഉദ്യോഗാർഥിയുടെ ചിത്രം നൽകേണ്ട ഭാഗത്ത് സണ്ണി ലിയോണിന്റെ ചിത്രം കയറിക്കൂടിയതിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
......................................
തമിഴ്നാട് ഗവർണർ ആർ.എൻ രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഡി.എം.കെ എം.പിമാർ കത്തയച്ചു. ഭരണഘടനാപരമായ പദവി വഹിക്കാൻ ഗവർണർ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
......................................
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നവംബർ 9 മുതൽ 11 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
......................................
വിവാഹാഭ്യർഥന നിരസിച്ചതിന് ഉത്തർപ്രദേശിലെ മീററ്റിനടുത്ത് ഹോഷിപൂർ ശർമ മാർക്കറ്റിലെ ഇൻഷുറൻസ് ജീവനക്കാരിയായ ശീതൾ എന്ന യുവതിയെ കെട്ടിടത്തിനുമുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തി. യുവതിയുടെ മൃതദേഹവുമായി പോകുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി.
......................................
തമിഴ്‌നാട് ആദമ്പാക്കത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ശ്രീലങ്കൻ സ്വദേശിയായ പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. ഷെറോദ് മനോഹർ ഭാര്യ ഹെലൻ എന്നിവരാണ് അറസ്റ്റിലായത്.
......................................
അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേതെന്ന് കെ മുരളീധരൻ എംപി.
മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ച് കത്ത് തയ്യാറാക്കിയത് അറിഞ്ഞില്ലെങ്കിൽ അത് മേയറുടെ ഭരണപരമായ കഴിവുകേടാണെന്നും മുരളീധരൻ പറഞ്ഞു.