Begin typing your search...

തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണ പദ്ധതി ; ഇന്ത്യ - യു എ ഇ ധാരണ

തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണ പദ്ധതി ; ഇന്ത്യ - യു എ ഇ ധാരണ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദുബായ് : തൊഴിലധിഷ്ഠിത പ്രശ്നങ്ങളിൽ നിന്ന് ഇന്ത്യൻ തൊഴിലാളികൾക്ക് യു എ ഇ യിൽ സുരക്ഷ നൽകുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. തൊഴിലാളികളുടെ അനധികൃത റിക്രൂട്മെന്റ് തടയാനും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുമാണ് ഇന്ത്യ – യുഎഇ ധാരണയായിരിക്കുന്നത് . സന്ദർശക വീസയിൽ വരുന്നവരെ ഉപയോഗിച്ച് അനധികൃതമായി തൊഴിലെടുപ്പിക്കുന്നതും ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കുന്നതും തടയുന്നതിന് ഇരു രാജ്യങ്ങളും ഊന്നൽ നൽകും. അതേസമയം നിയമപരമായ മാർഗത്തിലൂടെ മാത്രമേ തൊഴിലാളികൾ രാജ്യം വീടുന്നുള്ളു എന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന് യു എ ഇ അഭ്യർത്ഥിച്ചു.

തൊഴിൽ വീസയിൽ എത്തിയ ശേഷം കരാർ പ്രകാരമുള്ള വേതനമോ ആനുകൂല്യങ്ങളോ ലഭിക്കാത്ത ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിൽ നടന്ന സംയുക്ത സാങ്കേതിക സമിതിയുടെ ആദ്യ യോഗം ചർച്ച ചെയ്തു. ഇന്ത്യൻ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് സംയുക്ത സാങ്കേതിക സമിതിയോഗത്തിൽ പ്രഖ്യാപിച്ചു.

നിയമപരമായും സുരക്ഷിതമായും ആസൂത്രിതമായും തൊഴിലാളികളെ എത്തിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഉഭയകക്ഷി ധാരണകൾ യുഎഇക്ക് ഗുണകരമാണെന്നും പരസ്പര സഹകരണം മെച്ചപ്പെട്ടെന്നും മാനവ വിഭവശേഷി അണ്ടർ സെക്രട്ടറി ഖലീൽ അൽ ഖൂരി പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച തൊഴിലാളികളെയും വിദഗ്ധരെയും യുഎഇ സ്വാഗതം ചെയ്യുന്നുണ്ട്

തൊഴിൽ മേഖലയിൽ ലോകമെങ്ങുമുള്ള രാജ്യങ്ങളുടെ ലക്ഷ്യ സ്ഥാനമായി രാജ്യം മാറി. പുതിയ തൊഴിൽ നിയമങ്ങളും വീസ നിയമങ്ങളും തൊഴിലാളികൾക്കും തൊഴിൽ ഉടമകൾക്കും ഒരുപോലെ സഹായകരമാണെന്നും യോഗം വിലയിരുത്തി. ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷൺ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, കോൺസൽ ജനറൽ ഡോ. അമൻ പുരി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

യുഎഇയുടെ വാഗ്ദാനങ്ങൾ

∙ ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ടു കരാർ ലംഘനങ്ങളും തർക്കങ്ങളും പരിഹരിക്കും.

∙ അവകാശങ്ങളും ചുമതലകളും തൊഴിലാളികളെ ബോധ്യപ്പെടുത്തും. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാകും തൊഴിലാളികളെ രാജ്യത്തെത്തിക്കുക.

∙ ജോലിക്കായി എത്തുന്ന ഇന്ത്യക്കാർക്കു അന്തസ്സും പരിഗണനയും നൽകും.

∙ തൊഴിൽ തർക്ക പരിഹാര സംവിധാനങ്ങൾ കാര്യക്ഷമമാക്കും.

∙ തൊഴിലാളികൾക്കു കരാർ പ്രകാരമുള്ള അവകാശങ്ങൾ ഉറപ്പാക്കും.

∙ കൃത്യമായ മാർഗ നിർദേശവും ബോധവൽക്കരണവും തൊഴിലാളികൾക്കു നൽകും. മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം വഴി തൊഴിൽ അവകാശങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ തൊഴിലാളികളെ ഇരു രാജ്യങ്ങളും ബോധവൽക്കരിക്കും.

Krishnendhu
Next Story
Share it