Begin typing your search...

ഇന്റർനെറ്റ് കോളുകൾക്കായി അംഗീകരിക്കാത്ത ആപ്പുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് യു എ ഇ

ഇന്റർനെറ്റ് കോളുകൾക്കായി അംഗീകരിക്കാത്ത ആപ്പുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് യു എ ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


യു എ ഇ : ടെലി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി ( ടി ഡി ആർ എ ) അംഗീകരിക്കാത്ത ആപ്പുകൾ ഇന്റർനെറ്റ് വഴിയുള്ള ഫോൺ കോളുകൾക്കായി ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് യു എ ഇ മന്ത്രാലയം അറിയിച്ചു. നിലവിൽ മൈക്രോസോഫ്ട് ടീംസ്, സ്കൈപ്പ് ഫോർ ബിസിനസ്, സൂം, ബ്ലാക്ക് ബോർഡ്, ഗൂഗിൾ ഹാങ്ങ് ഔട്ട് മീറ്റ്, സിസ്കോ വെബക്സ്, അവായ സ്പേസസ്, ബ്ലൂ ജീൻസ്‌, സ്ലാക്ക്, ബോട്ടിം 13, എത്തിസലാത് ക്‌ളൗഡ്‌ ടോക്ക് മീറ്റിംങ്ങ്, മാട്രക്സ്, ടോട്ടോക്, കോമേര, സി എം ഇ, ഹായ് മെസ്സഞ്ചർ എന്നീ ആപ്പുകളാണ് ടി ഡി ആർ എ യ്ക്ക് കീഴിൽ വരുന്നത്. ഇന്റർനെറ്റ് പ്രോട്ടോകോൾ പ്രകാരം ശബ്ദസന്ദേശങ്ങളെ സംപ്രേഷണം ചെയ്യുകയോ, സ്വീകരിക്കുകയോ, ഡെലിവെർ ചെയ്യുകയോ, റൂട്ടിംഗ് ചെയ്യുകയോ ചെയ്യുന്നതിനെയാണ് വി ഓ ഐ പി സർവീസുകൾ എന്ന് പറയുന്നത്.അതുകൊണ്ടു തന്നെ നിയമവിരുദ്ധമായ വി ഓ ഐ പി കോളുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയതും, ഗുണനിലവാരത്തിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നതുമായ ഇന്റർനെറ്റ് സർവീസ് സേവനങ്ങളാണ് യു എ ഇ യ്ക്ക് ഉള്ളത്. കോളുകൾക്കും,വോയിസ് ഓവറുകൾക്കും ഏറ്റവും അനുയോജ്യമായ എല്ലാ സാങ്കേതിത നിലവാരവും യുഎ ഇ നൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾക്കുണ്ട്.നിയമ വിരുദ്ധമായ ഇന്റർനെറ്റ് കോളുകൾ ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്നും ഇത് നിയമപരമായി തടയാൻ യു എ ഇ സിമ്മുകളായ എത്തിസലാത്, ഡു എന്നിവയ്ക്ക് സാധിക്കും.

Krishnendhu
Next Story
Share it