Begin typing your search...
ജബൽ മെബ്രാ മലയിൽ നിന്നും താഴേക്കു വീണ സ്വദേശിയെ രക്ഷപ്പെടുത്തി യു എ ഇ ദേശീയ സുരക്ഷാ വിഭാഗം

യു എ ഇ : ഫുജൈറ ജബൽ മെബ്രാ മലയിൽ നിന്നും താഴേക്കു വീണ സ്വദേശി മധ്യവയസ്കനെ യു എ ഇ ദേശീയ സുരക്ഷാ വിഭാഗം രക്ഷപ്പെടുത്തി. ഫുജൈറ പോലീസിന്റെ റിപ്പോർട്ട് പ്രകാരം 64 വയസ് പ്രായമുള്ള വ്യക്തി ഇന്നലെ മെബ്രാ മലമുകളിൽ നിന്നും അടിവാരത്തിലേക്ക് വീഴുകയായിരുന്നു. വീഴ്ചയെത്തുടർന്ന് നിരവധിപരിക്കുകളും ഇയാൾക്കു സംഭവിച്ചിട്ടുണ്ട്. ശാരീരികമായി മോശം അവസ്ഥയിലായിരുന്ന ഇയാളെ എയർ ആംബുലൻസ് മാർഗമാണ് രക്ഷപ്പെടുത്തിയത്. ചികിത്സ പ്രവർത്തനങ്ങളുടെ ഭാഗമായി ഇയാളെ ഫുജൈറയിലെ ഇയാളെ ഡിബ്ബ ആശുപത്രിയിലേക്ക് മാറ്റി.
Next Story