Begin typing your search...

യൂറോപ്യൻ സന്ദർശനത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി

യൂറോപ്യൻ സന്ദർശനത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യൂറോപ്യൻ സന്ദർശനത്തിന്​ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഭാര്യ കമലയും മകൾ വീണയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രണ്ടു ദിവസം മുഖ്യമന്ത്രി ദുബൈയിൽ ഉണ്ടാവും.നേരത്തെ നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ ഒന്നും അറിയിച്ചിട്ടില്ല. ഇന്ന് ഓൺലൈനായി നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.

സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ദുബായ് സന്ദർശമായതിനാലാണ് മറ്റു മന്ത്രിമാർ തിരിച്ചു പോയത്. എന്നാൽ നിരവധി വിമർശങ്ങളും മുഖ്യമന്ത്രിയുടെ യു എ ഇ സന്ദർശനത്തെ തുടർന്ന് ഉയർന്നുവരുന്നുണ്ട്. ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് പോയത്. മന്ത്രിമാരായ പി രാജീവും ബി അബ്ദുറഹ്‌മാനും സംഘത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നത്തിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ധാരണയായിട്ടുണ്ട്. നോര്‍വീജിയന്‍ കമ്പനികളുടെ നിക്ഷേപ സംഗമം ജനുവരിയില്‍ നടത്താനും ധാരണയായി

Krishnendhu
Next Story
Share it