Begin typing your search...

മനം കവർന്ന് ഹ്യൂമനോയ്ഡ് റോബോട്ട് ; അത്ഭുതപ്പെട്ട് ജനം

മനം കവർന്ന് ഹ്യൂമനോയ്ഡ് റോബോട്ട് ; അത്ഭുതപ്പെട്ട് ജനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായ് : മനുഷ്യരൂപഭാവങ്ങളോടെ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ എത്തുന്ന സന്ദർശകരെ സ്വീകരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ടിനെ കണ്ട് അമ്പരന്ന് ആരാധകർ. സന്ദർശകർക്ക് മ്യൂസിയത്തിലെ സവിശേഷതകൾ വിവരിച്ചും, സംശയങ്ങൾക്ക് മറുപടിയും നൽകിയും മനം കവർന്ന റോബോട്ട് അമേക്ക എന്ന് സ്വയം പരിചയപ്പെടുത്തുക കൂടി ചെയ്യുമ്പോൾ ആശ്ചര്യം കൊണ്ട് മതിമറക്കുകയാണ് ജനങ്ങൾ.അവിശ്വസനീയമാം വിധം മുഖഭാവങ്ങൾ കൂടിയായപ്പോൾ മേളയിലെ ആകർഷണ കേന്ദ്രമായി അമേയ റോബോട്ട് മാറിക്കഴിഞ്ഞു.

ആശയവിനിമയത്തിനു അനുസരിച്ച് ശരീര ചലനവും,നർമബോധത്തോടെ സംസാരിക്കുന്നതിനൊപ്പം കുറിക്കു കൊള്ളുന്ന മറുചോദ്യത്തിലൂടെ ആരാധകരുടെ ഹൃദയം കവരുന്ന കാഴ്ചക്ക് സാക്ഷ്യം വഹിക്കുകയാണ് മ്യൂസിയം ഓഫ് ഫ്യൂചർ.

ദുബായിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചറിലെ പുതിയ ഉദ്യോഗസ്ഥയാണ് അമേക്ക. മ്യൂസിയത്തിൽ നടന്ന ടുമാറോ ടുഡെ പ്രദർശനത്തിൽ സന്ദർശകരെ അഭിവാദ്യം ചെയ്തും നിർദേശങ്ങൾ നൽകിയും ചോദ്യങ്ങൾക്കു തൽസമയം മറുപടി നൽകിയമാണ് താരമായത്.

മനുഷ്യരൂപത്തിലുള്ള ലോകത്തിലെ ഏറ്റവും നൂതന റോബോട്ട് ആണ് അമേക്കയെന്ന് നിർമാതാക്കളായ എൻജിനീയറിങ് ആർട്സ് അവകാശപ്പെട്ടു. ഫെബ്രുവരിയിൽ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മ്യൂസിയം ഓഫ് ദി ഫ്യൂചർ ഉദ്ഘാടനം ചെയ്തത്.

77 മീറ്റർ ഉയരമുള്ള വാസ്തുവിദ്യാ വിസ്മയത്തിൽ ഭാവി സാങ്കേതികവിദ്യയും ട്രെൻഡുകളും അവതരിപ്പിക്കുന്ന ഇന്ററാക്ടീവ് എക്സിബിഷനുകളുമുണ്ട്. 30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിന്റെ സ്റ്റീലിൽ തീർത്ത പുറം കാഴ്ചകളും മനോഹരം. ഭാവി നഗരത്തെക്കുറിച്ചുള്ള ഷെയ്ഖ് മുഹമ്മദിന്റെ കവിതകളാണ് ഇതിൽ ആലേഖനം ചെയ്തിരിക്കുന്നത്

Krishnendhu
Next Story
Share it