Begin typing your search...

ലൈസൻസില്ലാത്ത സ്കൂൾ നടത്തിയയാൾ അജ്മാൻ പൊലീസ് പിടിയിൽ.

ലൈസൻസില്ലാത്ത സ്കൂൾ നടത്തിയയാൾ അജ്മാൻ പൊലീസ് പിടിയിൽ.
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


അജ്മാൻ : ലൈസൻസില്ലാത്ത സ്കൂൾ നടത്തിയ വ്യക്തിയെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു . അനധികൃതമായി നടത്തിയ സ്ഥാപനം ഫീസിനത്തിൽ വൻതുക രക്ഷിതാക്കളിൽനിന്ന് ഈടാക്കിയതായി പൊലീസ് കണ്ടെത്തി . അനധികൃത സ്കൂൾ നടത്തിയ കുറ്റത്തിന് 40 കാരനായ അറബ് പൗരനാണ് പൊലീസ് പിടിയിലായത് . ഈ വിഷയത്തിൽ നിരവധിപേരിൽനിന്ന് പരാതി ലഭിച്ചതായി അജ്മാനിലെ അൽജാർഫ് കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ മേധാവി മേജർ മുഹമ്മദ് അൽ ഷാലി പറഞ്ഞു . അധ്യയനവർഷം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ സ്കൂൾ അടച്ച് ഉത്തരവാദിത്തപ്പെട്ട ഡയറക്ടറും അതിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും അപ്രത്യക്ഷരാവുകയായിരുന്നു . സ്കൂൾ നടത്താൻ ആവശ്യമായ അംഗീകാരം ഇല്ലാത്തത് മറച്ചുവെച്ച് രക്ഷിതാക്കളിൽനിന്ന് ഇദ്ദേഹം ട്യൂഷൻ ഫീസ് വാങ്ങിക്കുകയായിരുന്നു . വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഔദ്യോഗികമായി സ്കൂൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലും വിദ്യാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു . രക്ഷിതാക്കളിൽനിന്ന് പരമാവധി തുക കൈപ്പറ്റാൻ ആകർഷകമായ ഓഫറുകളും ഇദ്ദേഹം നൽകി . പണം നൽകിയവർക്ക് രസീതുകളും നൽകിയിരുന്നു . സ്കൂൾ തുറക്കാത്ത അവസ്ഥ വന്നപ്പോൾ രക്ഷിതാക്കൾ കൂട്ടത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു .

1500 ലധികം വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് പണം പിരിച്ചതായി പൊലീസ് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു . കുട്ടികളുടെ സ്കൂളുകൾ തെരഞ്ഞെടുക്കുമ്പോൾ കൃത്യമായി അന്വേഷിക്കാനും സ്കൂൾ ലൈസൻസുകളും അവയുടെ സാധുതയും ഉറപ്പാക്കാനും മേജർ മുഹമ്മദ് ഖൽഫാൻ അൽ ഷാലി രക്ഷിതാക്കളോട് നിർദേശിച്ചു .

Krishnendhu
Next Story
Share it