വാഹനാപകടത്തിൽ പോലീസിന് കാൽ നഷ്ടമായി ; വിചാരണ ഈയാഴ്ച

ദുബായ്∙ പൊലീസ് പട്രോളിങ് കാറിൽ സ്വകാര്യ ആഡംബര വാഹനം ഇടിച്ചതിനെ തുടർന്നു ദുബായ് പൊലീസ് ഉദ്യോഗസ്ഥന്റെ ഒരു കാൽ നഷ്ടപ്പെട്ടു. മാർച്ച് 21 ന് ജബൽ അലിയിൽ നടന്ന വാഹനാപകടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥന് കൽ നഷ്ടമായത്. 30കാരിയായ സ്വദേശി വനിത അശ്രദ്ധമായി ഓടിച്ച ആഡംബര കാർ പൊലീസ് വാഹനത്തിലിടിക്കുകയായിരുന്നു. തകരാറിലായ മറ്റൊരു കാർ പരിശോധിക്കുന്നതിനായി എത്തിയതായിരുന്നു പോലീസ് പട്രോളിങ് വാഹനം.
റോഡിന്റെ നടുവിൽ കുടുങ്ങിയ കാർ വശത്തേക്കു മാറ്റി ഹസാർഡ് ലൈറ്റുകളും മറ്റും ഉപയോഗിച്ച് സൂചന നൽകിയിട്ടും അമിത വേഗത്തിലെത്തിയ യുവതിയുടെ കാർ ഇടിക്കുകയായിരുന്നു. ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ യുവതി വാഹനമാോടിക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തതായി ദുബായ് ട്രാഫിക് പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. കോടതി വിചാരണയിൽ യുവതി കുറ്റംസമ്മതിച്ചു . കേസ് സംബന്ധിച്ച വിചാരണ ഈയാഴ്ച നടക്കും