ഹിജ്റ പുതുവർഷം: ഷാർജയിൽ ജൂലൈ 20-നും അവധി

ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് ഷാർജയിൽ 2023 ജൂലൈ 20, വ്യാഴാഴ്ച കൂടി അവധിയായിരിക്കുമെന്ന് ഷാർജ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാർജ ഹ്യൂമൻ റിസോഴ്സസ് വകുപ്പ് ഒരു വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 21, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഷാർജയിലെ പൊതു മേഖലയിൽ 2023 ജൂലൈ 20-ന് ആരംഭിക്കുന്ന ഹിജ്റ പുതുവർഷ അവധിയ്ക്ക് ശേഷമുള്ള പ്രവർത്തനങ്ങൾ 2023 ജൂലൈ 24, തിങ്കളാഴ്ചയായിരിക്കും പുനരാരംഭിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply