ഹത്ത എക്‌സ്പ്രസ് ബസ് സർവിസുമായി ആർ.ടി.എ

ശൈത്യകാല ആഘോഷങ്ങൾക്കും ക്യാമ്പിങ്ങിനുമായി ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന ഹത്തയിലേക്ക് പ്രത്യേക ബസ് സർവിസുമായി ആർ.ടി.എ. രണ്ടു മണിക്കൂർ ഇടവേളകളിൽ ദുബൈ മാൾ പരിസരത്തുനിന്ന് ഹത്ത ബസ് സ്‌റ്റേഷനിലേക്കാണ് എക്‌സ്പ്രസ് ബസുകൾ സർവിസ് നടത്തുക. എല്ലാദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെയാണ് സർവിസ്.

25 ദിർഹമാണ് നിരക്ക്. ഹത്ത ഫെസ്റ്റിവൽ അടക്കം വിവിധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്തേക്ക് നിരവധി സന്ദർശകർ എത്തിച്ചേരുന്നുണ്ട്. ഡിസംബർ 15ന് ആരംഭിച്ച ഫെസ്റ്റിവലിലേക്ക് ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചേർന്നത്. പുതുവത്സര ദിനം അടുത്തതോടെ വരുംദിവസങ്ങളിലും നിരവധി പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹത്ത ഹണി ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ നിരവധിപേർക്ക് ഉപകാരപ്പെടുന്നതാണ് ഹത്ത എക്‌സ്പ്രസ് സർവിസ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply