ഇമറാത്തി വേഷം ധരിച്ച് കാർ ഷോറുമിൽ എത്തുകയും ഷോറുമിലുള്ളവർക്ക് പണം എറിഞ്ഞ് നൽകി വിഡിയോ ചിത്രീകരിച്ച പ്രവാസി യുവാവിനെയാണ് ഫെഡറൽ പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പ്രവർത്തി ഇമറാത്തികളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും പൊതുതാത്പര്യത്തിന് ഹാനികരവുമാണെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. യുവാവ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ ചിത്രീകരിച്ച കാർ ഷോറൂമിന്റെ ഉടമയേയും പ്രോസിക്യൂഷൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. പണം വെച്ചിട്ടുള്ള ട്രേയുമായി രണ്ട് പേർക്കൊപ്പം കാർ ഷോറുമിലേക്ക് കടന്ന് വരികയും പ്രകോപന പരമായി ഷോറൂം ഉടമയെ അന്വേഷിക്കുകയും അവിടെ നിൽക്കുന്ന ജീവനക്കാർക്ക് പണക്കെട്ടുകൾ എറിഞ്ഞ് നൽകുകയും ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത് . സമൂഹത്തിൽ പണത്തിന് യാതൊരു വിലയും സമൂഹത്തിൽ ഇല്ല പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു യുവാവിന്റെ പ്രകടനം.
യുവാവ് ചിത്രീകരിച്ച വീഡിയോ പൊതുജനാഭിപ്രായം ഇളക്കി വിടുന്ന തരത്തിൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഫെഡറൽ പ്രോസിക്യൂഷൻ പറഞ്ഞു. ഇമറാത്തി സമൂഹത്തെ അപമാനിച്ചു, ഇന്റർനെറ്റ് ദുരുപയോഗം ചെയ്തു. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ നിലവാരം കാത്ത് സൂക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

