സ്കൂളുകളിലെ പഠ്യേതര പദ്ധതികൾ മുതൽ യൂണിഫോം വരെ രാജ്യ സംസ്കാരം പാലിക്കുന്നവയാവണം ; യു എ ഇ

 

അബുദാബി : പഠ്യേതര പദ്ധതികൾ മുതൽ യൂണിഫോം വരെ രാജ്യ സംസ്കാരം പാലിക്കുന്നവയാവണമെന്ന് സ്കൂളുകൾക്ക് കർശന നിർദേശം നൽകി യു എ ഇ.രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉൾകൊള്ളുന്ന പഠന രീതികൾ സ്കൂളുകളിൽ നിർബന്ധമാക്കി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പാസ്സാക്കി. വേഷം മുതൽ പാഠങ്ങൾ വരെ എല്ലാം രാജ്യതാൽപര്യങ്ങൾ ഉൾക്കൊള്ളുന്നതാവണം. വിദേശ സ്കൂളുകളാണെങ്കിലും യുഎഇയുടെ പതാകയും ഭരണാധികാരികളുടെ ചിത്രങ്ങളും മാത്രം ഉപയോഗിക്കണം. സ്വകാര്യ സ്കൂളുകൾക്കു വേണ്ടി പുറത്തിറക്കിയ മാർഗ രേഖയിലാണു ദേശീയത സംരക്ഷിക്കണമെന്ന കർശന നിർദേശം. മാർഗരേഖ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകും. ആദ്യ ഘട്ടമായി പിഴയീടാക്കാനാണു തീരുമാനം.

പ്രധാന നിബന്ധനകൾ

∙ യുഎഇയുടെ ചിഹ്നങ്ങളും പരമാധികാരവും ബഹുമാനിക്കുക.

∙ എമിറേറ്റിന്റെ മാർഗനിർദേശം അനുസരിച്ച് ഭരണാധികാരികളുടെ ഔദ്യോഗിക ചിത്രങ്ങൾ പ്രദർശിപ്പിക്കുക.

∙ രാവിലെ സ്കൂൾ അസംബ്ലിയിൽ യുഎഇ ദേശീയ ഗാനം ആലപിക്കുക.

∙ സ്കൂളിൽ യുഎഇയുടെ പതാക മാത്രം ഉയർത്തുക.

∙ യുഎഇ നേതാക്കളുടേത് ഒഴികെ മറ്റു വ്യക്തികളുടെ ചിത്രങ്ങളോ പെയിന്റിങോ ചിഹ്നമോ ഉപയോഗിക്കരുത്.

∙ പാഠ്യേതര പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ, വിദ്യാർഥികളുടെ പ്രത്യേക പരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി എടുക്കുക.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply