യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനൊപ്പം പ്രവർത്തിച്ച ആദ്യകാല ഉന്നത ഉദ്യോഗസ്ഥൻ സഈദ് ബിൻ അഹമ്മദ് അൽ ഉതൈബ അന്തരിച്ചു.
108 വയസ്സായിരുന്നു. അബൂദബി വാണിജ്യ വ്യവസായ ചെയർമാൻ, ചേംബർ ഫെഡറേഷൻ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഉതൈബയുടെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ അനുശോചിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

