ഷാർജയിലെ ഗോഡൗണിൽ ഇന്ന് തീ പടർന്നു ; ആളപായമില്ല

യു എ ഇ : ഷാർജയിലെ ഇൻഡസ്‌ട്രിയൽ ഏരിയയിൽ ഇന്ന് രാവിലെ ഉണ്ടായ തീ പിടുത്തം അരമിക്കൂറിനുള്ളിൽ നിയന്ത്രണവിധേയമാക്കി. ഇൻഡസ്ട്രിയൽ ഏരിയ 6 ലെ ഗോഡൗണിലാണ് രാവിലെ 7. 15 ന് തീപിടുത്തമുണ്ടായത്. ആളപായങ്ങൾ ഉണ്ടായില്ല. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

ഗോഡൗണിലെ തീപിടുത്തത്തെത്തുടർന്ന് ഷാർജ സിവിൽ ഡിഫൻസിലേക്ക് അറിയിപ്പ് ലഭിച്ച ഉടനെ രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകട സാധ്യതകൾ കണക്കിലെടുത്ത് ആംബുലൻസുകളും സംഭവ സ്ഥലത്തു എത്തിച്ചിരുന്നു. എന്നാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനെത്തുടർന്ന് ആംബുലൻസ് സേവനം ആവശ്യം വന്നില്ല. അൽമിനാ, സംനാൻ സെന്റേഴ്സ്,അൽനഹ്ദ പോയിന്റ് എന്നീ മൂന്നിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. , തീപിടുത്തം തുടരാതിരിക്കാൻ സിവിൽ ഡിഫൻസ് ടീമുകൾ സൈറ്റുകളിൽ അധിക നേരം വെള്ളം പമ്പ് ചെയ്തു. തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കുന്നതിനും നിർണ്ണയിക്കുന്നതിനുമായി റിപ്പോർട്ട് അധികാരികൾക്ക് കൈമാറും


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply