ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സ്‌കൂളിലെത്തിക്കാൻ പ്രത്യേക ബസ് സർവീസ്. എമിറേറ്റ്‌സ് സ്‌കൂൾസ് എസ്റ്റാബ്ലിഷ്‌മെന്റ് ദുബായ് ടാക്‌സി കോർപറേഷൻ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി എന്നിവർ ചേർന്നാണ് പുതിയ സംരംഭം ഒരുക്കിയിരിക്കുന്നത്.
ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വീടുകളിലേക്കു ഡിടിസിയുടെ സർവീസ് ലഭിക്കും. വീൽചെയർ അടക്കം കയറ്റാവുന്ന തരത്തിലാണ് പുതിയ സ്‌കൂൾ വാഹനം. ഒരു വാഹനത്തിൽ 4 കുട്ടികളെ കൊണ്ടുപോകാം. ആദ്യ ഘട്ടത്തിൽ 8 ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

