വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്, ഇന്ത്യ – യു എ ഇ വിമാന റൂട്ട് ലോകതലത്തിൽ ശ്രദ്ധ നേടുന്നു

യു എ ഇ : അവധിക്കാലം ആഘോഷിക്കാനായി വിദേശങ്ങളിലേക്ക് പറന്ന വിമാന റൂട്ടുകളിൽ ഇന്ത്യ – യു എ ഇ വിമാനറൂട്ടിന് പത്താം സ്ഥാനം. വടക്കേ അമേരിക്കയിലെ എയർ ബുക്കിങ് കമ്പനിയായ സാബർ കോർപ്പറേഷൻ പുറത്തിറക്കിയ കണക്കിലാണ് ഈ നേട്ടം. യു.എസ്-മെക്സിക്കോ സെക്ടറിനാണ് ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ വന്ന ഇടം കൂടിയാണ് യു എ ഇ. വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ഗ്ലോബൽ വില്ലജ് അടക്കം യു എ ഇ നടപ്പിലാക്കുന്ന വിനോദ മേഖലയിലെ വൈവിധ്യങ്ങളും , രാജ്യം നൽകുന്ന വ്യക്തി സ്വാതന്ത്രവുമാണ് യു എ ഇ യിലേക്ക് ആളുകൾ ലോകതലത്തിലും, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നെല്ലാം ആളുകൾ കൂടുതൽ എത്തുന്നതിന്റെ കാരണം. ഈ ഉത്സവ സീസണിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇയാണ് വളരെ ജനപ്രിയ ഇടമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം ഇന്ത്യയിൽനിന്ന് 6.8 ദശലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തിട്ടുണ്ട്.

ഉത്സവ സീസണിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെയും, പ്രത്യേകിച്ച് കുടുംബങ്ങളുടെയും ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ദുബായ് . ദുബായിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 1.24 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികളാണ് എമിറേറ്റ് സന്ദർശിച്ചിരിക്കുന്നത്. മറ്റുള്ള എല്ലാ വിദേശ പൗരന്മാരെക്കാളും ഏറ്റവും ഉയർന്ന കണക്കാണിത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply