വാഹന രജിസ്ട്രേഷൻ പുതുക്കാൻ പുതിയ കാമ്പയിനുമായി ഷാർജ പൊലിസ്. കൃത്യസമയത്ത് അറ്റകുറ്റ പണികൾ പൂർത്തിയാക്കി വാഹന രജിസ്ട്രേഷൻ പുതുക്കാൻ ആളുകളെ ബോധവത്കരിക്കുകയാണ് കാമ്പയിനിന്‍റെ ലക്ഷ്യം. അടുത്ത മൂന്നു മാസക്കാലം കാമ്പയിൻ നീണ്ടുനിൽക്കും
‘റിന്യൂ യുവർ വെഹിക്കിൾ’ എന്നാണ് കാമ്പയിന് പേരിട്ടിരിക്കുന്നത്. കൃത്യസമയത്ത് വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. മോട്ടോർ ഇൻഷുറൻസ്, വാഹന പരിശോധന, പുതുക്കൽ എന്നിവക്കായി കാമ്പയിൻ കാലയളവിൽ പ്രത്യേക ഓഫറുകൾ അടങ്ങുന്ന സമഗ്ര പാക്കേജും ആവിഷ്കരിച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് വാഹന രജിസ്ട്രേഷൻ പുതുക്കേണ്ടതിെൻറ ആവശ്യകത ബോധ്യപ്പെടുത്തുന്ന ലഘുലേഖകളും മറ്റും കാമ്പയിൻ കാലയളവിൽ വിതരണം ചെയ്യും. അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ വിവിധ പരിപാടികളും സംഘടിപ്പിക്കും.
വാഹന രജിസ്ട്രേഷെൻറ പ്രാധാന്യം ഉയർത്തിക്കാട്ടി മുമ്പും ഷാർജ പൊലിസ് കാമ്പയിനുകൾ നടത്തിയിരുന്നു. പൊതുജനങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത് ഇക്കുറി ഇതാദ്യമാണ്. വിവിധ വാഹനങ്ങൾക്കായി മൊബൈൽ പരിശോധാനാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനാ കേന്ദ്രങ്ങളും ഇത്തവണ സജ്ജമാക്കിയതായിഷാർജ വെഹിക്കിൾ ലൈസൻസിങ് വിഭാഗം ഡയരക്ടർ കേണൽ ഖാലിദ് മുഹമ്മദ് പറഞ്ഞു.വാഹനങ്ങളുടെ ക്ഷമത പൂർണമായും ഉറപ്പു വരുത്തിയാണ് രജിസ്ട്രേഷൻ പുതുക്കി നൽകുന്നത്. കൊടും ചൂട് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ടയറുകളുടെ സുരക്ഷിതത്വം ഉൾപ്പെടെ ഉറപ്പാക്കേണ്ടത്പ്രധാനമാണ്. കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്നും ഷാർജ പൊലിസ് അധികൃതർ നിർദേശിച്ചു
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

