മോഷണം തടയുന്നതിന് വാഹനങ്ങളിൽ അലാറം സ്ഥാപിക്കുന്നത് നിർദേശിച്ച് ഷാർജ പൊലീസ്. വാഹനങ്ങളിൽ ഉപേക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്തത്തിലാണെന്നും തങ്ങളുടെ സാധനങ്ങളുടെ കാര്യത്തിൽ വാഹന ഉടമകൾ കൂടുതൽ ശ്രദ്ധയോടെ പെരുമാറണമെന്നും അധികൃതർ ഓർമിപ്പിച്ചു.
‘നിങ്ങളുടെ സാധനങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന തലക്കെട്ടിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ബോധവത്കരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായാണ് വാഹനമോടിക്കുന്നവർ വാഹന അലാറം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് നല്ലതാണെന്ന് ഷാർജ പൊലീസ് വ്യക്തമാക്കിയത്.
ഷാർജ പൊലീസിൻറെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിൽ ബോധവത്കരണ വിഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യമോ അസ്വാഭാവികമോ സംശയാസ്പദമോ ആയ പെരുമാറ്റമോ റിപ്പോർട്ട് ചെയ്യാൻ 999, 901, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ (നജീദ്) 800151 എന്നിവ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

